ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
ബ്ലാക് ക്യാപ്സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സും നിതീഷ് 13 പന്തില്‍ പുറത്താകാതെ 26 റണ്‍സും നേടി. 17 പന്തില്‍ 31 റണ്‍സുമായാണ് ധിര്‍ തിരിച്ചുനടന്നത്.
46 off 18? No problem for these two 🔥 Scorecard ▶️ https://t.co/FZtUFIFWS2 #TeamIndia | #NZvIND https://t.co/eBaIQuhwil
— BCCI (@BCCI) October 24, 2026
15-ാം ഓവറിലെ അഞ്ചാം പന്തില്‍ നമന്‍ ധിര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാര്‍, തിലകിനൊപ്പം ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു. മത്സരത്തിലെ താരവും തിലകായിരുന്നു.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു കിടിലന്‍ റെക്കോഡ് ലിസ്റ്റില്‍ കുതിപ്പ് തുടരുകയാണ് തിലക് വര്‍മ. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് സാധിച്ചത് (ഏക്ടീവ് പ്ലെയേഴ്‌സ്). ഈ നേട്ടത്തില്‍ സൂപ്പര്‍താരം സഞ്ജു സാംസണിന് ഒപ്പമാണ് തിലക് റെക്കോഡ് പങ്കിടുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍.
Tilak 𝐂𝐋𝐔𝐓𝐂𝐇 Varma 🫡 The #TeamIndia Vice-Captain walks away with a well-deserved POTM award 👏 Scorecard ▶️ https://t.co/FZtUFIFWS2 #NZvIND https://t.co/zyfDlnctxQ
— BCCI (@BCCI) October 24, 2026
ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങള്‍
സൂര്യകുമാര്‍ യാദവ് – 25 (107 ഇന്നിങ്‌സ്)
കെ എല്‍ രാഹുല്‍ – 22 (68)
അഭിഷേക് ശര്‍മ – 14 (68)
ഇഷാന്‍ കിഷന്‍ – 13 (67)
തിലക് വര്‍മ – 11 (68)
സഞ്ജു സാംസണ്‍ – 11 (71)
മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെന്‍ ഫിലിപ്‌സാണ്. 43 പന്തില്‍ നാല് വീത സിക്‌സും ഫോറും ഉള്‍പ്പെടെ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടി ബെവേണ്‍ ജേക്കബ്‌സും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി തിളങ്ങാന്‍ സാധിച്ചില്ല.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: Tilak Varma Complete 11 Fifties For India In T-20 And Equal With Sanju samson’s Record
