ഇന്ത്യയുടെ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശിയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. നിലവില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇഷാന് കിഷന് പരിക്കേറ്റത്തോടെ മൂന്നാം സ്ഥാനത്ത് കളിക്കാന്‍ അവസരം ലഭിച്ച വൈഭവ് ആസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ സ്വാധീനം തെളിയിക്കണമെന്ന് പത്താന് ചൂണ്ടിക്കാട്ടി.
‘ഇപ്പോള്‍ ഈ ടീമില്‍ അവന് സ്ഥാനമില്ല, കാരണം ഓപ്പണര്‍മാരായ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ട് അവരെ ആ സ്ഥാനത്തുനിന്ന് മാറ്റുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍, മൂന്നാം നമ്പറില്‍ ലഭിക്കുന്ന അവസരം വൈഭവ് മുതലെടുക്കുകയും ആ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ സ്വാധീനം തെളിയിക്കുകയും വേണം,’ ഇര്ഫാന് പത്താന് ക്രിക് ഇന്‍ഫോയിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ ആദ്യമത്സരത്തില്‍ അര്‍ധ സെഞ്ച്വറി (64) നേടി പ്ലെയര്‍ ഓഫ് ദി മാച്ച് ആയ സഞ്ജു സാംസണ് രണ്ടാം മത്സരത്തില്‍ 14 റണ്‍സിന് പുറത്തായിരുന്നു. അഭിഷേക് ശര്‍മ രണ്ടാം മത്സരത്തില്‍ 27 റണ്‍സ് നേടിയാണ് മടങ്ങിയത്. അതേസമയം യുവതാരം വൈഭവ് സൂര്യവംശയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ലായിരുന്നു. നാല് റണ്‍സാണ് താരം മടങ്ങിയത്.

വൈഭവ്
അതേസമയം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
ബ്ലാക് ക്യാപ്സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ്കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സും നിതീഷ് 13 പന്തില്‍ പുറത്താകാതെ 26 റണ്‍സും നേടി. 17 പന്തില്‍ 31 റണ്‍സുമായാണ് ധിര്‍ തിരിച്ചുനടന്നത്.
15-ാം ഓവറിലെ അഞ്ചാം പന്തില്‍ നമന്‍ ധിര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാര്‍, തിലകിനൊപ്പം ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്അവസാനിക്കുമ്പോള് ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: Irfan Pathan states that given the excellent performances of Sanju Samson and Abhishek Sharma, there is no chance for Vaibhav Suryavanshi to secure the opening slot
