എഡിറ്റര്‍
എഡിറ്റര്‍
സഞ്ജു തന്റെ കരിയറിന് ഭീഷണിയാണ്; മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും ദിനേഷ് കാര്‍ത്തിക്
എഡിറ്റര്‍
Tuesday 14th November 2017 11:05pm

 

ന്യൂദല്‍ഹി: ധോണി എന്ന അതികായന്‍ ദേശീയ ടീമില്‍ നിന്നും വിടവാങ്ങുന്നതും നോക്കി ഒരുപാട് യുവതാരങ്ങളാണ് ടീമിനു പുറത്ത് നില്‍ക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ധോണിയുടെ സ്ഥാനം വൃദ്ധിമാന്‍ സാഹ ഏറ്റെടുത്തപ്പോള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ കണ്ണും നട്ട് കാത്തു നില്‍ക്കുന്നത് ദിനേഷ് കാര്‍ത്തിക്കും റിഷഭ് പന്തും സഞ്ജു സാംസണുമാണ്.


Also Read: റാം റഹീം ജയിലിന് പുറത്തോ? ഇതുവരെ റാം റഹീമിനെ ജയിലില്‍ കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സഹതടവുകാരന്‍


ഇതില്‍ അല്‍പ്പം സീനിയോറിറ്റിയും പരിചയവും അവകാശപ്പെടാന്‍ കഴിയുന്ന താരമാണ് ദിനേഷ് കാര്‍ത്തിക്. ലഭിക്കുന്ന അവസരങ്ങളെല്ലാം മികച്ച രീതിയില്‍ വിനിയോഗിക്കുക കൂടിചെയ്യുന്ന മികച്ച താരമായ കാര്‍ത്തിക് തന്റെ കരിയര്‍ യുവതാരങ്ങളില്‍ നിന്നു ഭീഷണി നേരിടുന്നതായി വ്യക്തമാക്കിയിരിക്കുകയാണ്.

ടീമില്‍ സഞ്ജു സാംസണും റിഷഭ് പന്തും തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് കാര്‍ത്തിക് പറയുന്നത്. അതിനാല്‍ തന്നെ മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം താന്‍ അനുഭവിക്കുന്നുണ്ടെന്നും താരം തുറന്നു പറഞ്ഞു.

ടീമിലേക്ക് മടങ്ങിയെത്തുന്നതിനായി കൃത്യസമയത്ത് രവി ശാസ്ത്രി നല്‍കിയ വിലപ്പെട്ട ഉപദേശങ്ങളാണ് തനിക്ക് തിരിച്ചുവരവിനു വഴിയൊരുക്കിയതെന്നും താരം വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം ഇതെന്നും കാര്‍ത്തിക് പറയുന്നു.


Dont Miss:  ആവശ്യത്തിന് യൂറിയ ഉല്‍പാദപ്പിക്കുന്നതിന് താലൂക്കുകളില്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കും: നിതിന്‍ ഗഡ്കരി


ന്യൂസിലാന്‍ഡിനെതിരെ പരമ്പരയില്‍ ബാറ്റ് ചെയ്ത രീതിയില്‍ സംതൃപ്തിയുണ്ടെന്നും. ഇനിയും അവസരം കിട്ടിയാല്‍ ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയാണെന്നും പറഞ്ഞ കാര്‍ത്തിക് ശാസ്ത്രിയുടെ ഉപദേശങ്ങള്‍ കരിയറില്‍ ഗുണംചെയ്തിട്ടുണ്ടെന്നും ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി അദേഹവുമായി ദീര്‍ഘനേരം സംസാരിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement