കൊച്ചി: താരസംഘടനയായ “AMMA”യുടെ എക്‌സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ ചേരും. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്‌ഷോ നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്.

ഇതാണ് യോഗത്തിലെ പ്രധാന അജണ്ട. അതേസമയം ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.


കൊച്ചിയില്‍ AMMA ഭാരവാഹികളുമായി മൂന്ന് നടിമാരും നേരത്തെ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ തീരുമാനമായിരുന്നില്ല. രണ്ട് തവണയാണ് ഇക്കാര്യം ഓര്‍മിപ്പിച്ച് നടിമാര്‍ AMMA ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയത്.

നടിമാര്‍ ഉന്നയിച്ച ആവശ്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം മറുപടി പറയാമെന്നാണ് AMMA നേതൃത്വം അറിയിച്ചിരുന്നത്. ഈ വിഷയത്തില്‍ യോഗത്തില്‍ AMMA സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.