ന്യൂദല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ജേക്കബ് ആന്‍ഡ് കോ പുറത്തിറക്കിയ പുതിയ വാച്ച് വിവാദത്തില്‍. ‘ശ്രീ രാമചന്ദ്ര ലിമിറ്റഡ് എഡിഷന്’ വാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകമെമ്പാടുമായി ആകെ മൂന്നെണ്ണം മാത്രം നിര്‍മിച്ചിട്ടുള്ള ഈ വാച്ചിന് 4.25 കോടി രൂപയാണ് വില.
വാച്ചിന്റെ ഡയലില്‍ ശ്രീരാമന്, ഹനുമാന്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയുടെ രൂപങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്. കൂടാതെ ഡയസിന് നടുവിലായി സൂര്യനെ പ്രതിനിധീകരിക്കുന്ന രീതിയില്‍ പ്രത്യേക രത്നവും നല്‍കിയിട്ടുണ്ട്.
ശ്രീരാമന്റെയും ഹനുമാന്റെയും ഇടയ്ക്ക് സ്വയം കറങ്ങുന്ന ഭൂമിയുടെ മാതൃകയും നല്‍കിയിട്ടുണ്ട്.
ജയ് ശ്രീ റാം എന്ന വാക്കുകള്‍ ഉള്‍കൊള്ളുന്ന ഒരു കസ്റ്റം പ്ളേറ്റ് കേസ്ബാക്കില് ദൃശ്യമാകുന്നുണ്ട്.
18 കാരറ്റ് റോസ് ഗോള്‍ഡ് കൊണ്ടാണ് ഈ വാച്ച് നിര്‍മിച്ചിരിക്കുന്നത്. ലോക പ്രശസ്ത വാച്ച് റീട്ടെയിലര്‍മാരായ എത്തോസ് വഴിയാണ് ഇത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അതേസമയം രണ്‍ബീര്‍ കപൂര്‍ യഷ് തുടങ്ങിയവരെ കേന്ദ്രകഥാപാത്രകങ്ങളായി നിര്‍മിച്ചിരിക്കുന്ന രാമയണ നാളെയാണ് (വ്യാഴം) പുറത്തിറങ്ങുന്നത്.
Content Highlight: Inspired by mythology: Lord Rama and Ayodhya on the dial – Jacob & Co. unveils a watch worth 4.25 crores.
