ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സീഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിലവില്‍ 40.2 ഓവറില്‍ 185 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.
അവസാന വിക്കറ്റില്‍ നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ബ്ലെയിര്‍ തിക്‌നറാണ് കിവീസിനെ മുന്നോട്ട് കൊണ്ടുപോയത്. 38 റണ്‍സ് നേടിയ ടിം സീഫേര്‍ട്ട്, 30 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 28 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവര്‍ കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്.
Innings Break! Four wickets for Arshdeep Singh, three for Gurnoor Brar and two wickets for Anshul Kamboj as New Zealand are all out for 185 runs. Scorecard – https://t.co/iZN2Y53Nur #NZvIND #TeamIndia https://t.co/M6auX2n4it
— BCCI (@BCCI) November 4, 2026
ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാന്‍ഡിനെ തകര്‍ക്കാന്‍ സാധിച്ചത്. അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. മൂന്ന് വിക്കറ്റ് നേടി ഗുര്‍ണൂര്‍ ബ്രാറും രണ്ട് വിക്കറ്റ് നേടി അന്‍ഷുല്‍ കാംബോജും തിളങ്ങി. 28ാം ഓവറിലെ മൂന്നാം പന്തിലാണ് അന്‍ഷുല്‍ കാംബോജ് തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്.
നഥാന്‍ സ്മിത്തിനെ വിരാട് കോഹ്‌ലിയുടെ കയ്യില്‍ കരുക്കി തകര്‍പ്പന്‍ ക്യാച്ചിലാണ് കാംബോജ് വിക്കറ്റ് നേടിയത്. ക്രിക്കറ്റ് സര്‍ക്കിളി ഇപ്പോള്‍ വൈറലാകുകയാണ് വിരാടിന്റെ ഐതിഹാസിക ക്യാച്ച്. എഡ്ജില്‍ കുരുങ്ങിയ പന്ത് തേഡ് മാനിലേക്ക് തെറിച്ചപ്പോള്‍ ഡീപ്പ് ഡൈവ് ചെയ്ത് പന്ത് വലംകയ്യിലൊതുക്കുകയായിരുന്നു വിരാട്.
It’s the King’s birthday weekend, and we get the presents! 👑 🎁 Watch the HERO VIDA India Tour of New Zealand 1st ODI, LIVE NOW on Sony Sports Network TV channels, Sony LIV & Sony Vizha. #SonySportsNetwork #SonyLIV #SonyVizha #NZvIND | [Virat Kohli] https://t.co/LffbctfFwm
— Sony Sports Network (@SonySportsNetwk) November 4, 2026
ഈ ക്യാച്ചോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട്. ന്യൂസിലാന്‍ഡില്‍ ക്യാച്ച് നേടുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ താരമാകാനാണ് വിരാടിന് സാധിച്ചത്. 37 വയസും 364 ദിവസവും പ്രായമുള്ളപ്പോഴാണ് വിരാട് ക്യാച്ച് നേടിയത്.
37 വയസും 218 ദിവസവും പ്രായമുള്ളപ്പോള്‍ ഇതിഹാസം എം.എസ്. ധോണി നേടിയ ക്യാച്ചായിരുന്നു ന്യൂസിലാന്‍ഡില്‍ ഏറ്റവും പ്രായം കൂടിയത്.
ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍
ടിം സീഫെര്‍ട്ട്, വില്‍ യങ്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്.
Content Highlight: Virat Kohli Take Great Catch Of New Zealand Player Nathan Smith And Achieve Super Record
