ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സീഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര 3-2ന് വിജയിച്ച ഇന്ത്യ ഏകദിനത്തിലും വിജയം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്.

മത്സരത്തില്‍ ഏവരും കാത്തിരിക്കുന്നത് സൂപ്പര്‍ താരമായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനങ്ങള്‍ക്കാണ്. മത്സരത്തില്‍ കിങ് കോഹ്‌ലി തന്റെ ക്ലാസിക്ക് പ്രകടനം കാഴ്ചവെക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സീഡന്‍ പാര്‍ക്കില്‍ ഇന്ന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ വിരാടിന് ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ന്യൂസിലാന്‍ഡിനെതിര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് വിരാടിനുള്ള അവസരം. ഓസ്‌ട്രേലിയന്‍ ഇതിഹാസം സാക്ഷാല്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡ് മറികടന്ന് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനം കീഴടക്കാന്‍ വിരാടിന് ഇനി 75 റണ്‍സ് മാത്രം മതി.റിക്കി പോണ്ടിങ് – Photo: ESPN Cricinfo
വിരാട് കോഹ്‌ലി – Photo: Cricktracker

ന്യൂസിലാന്‍ഡിനെതിര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം, ടീം, റണ്‍സ് എന്ന ക്രമത്തില്‍)

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 1,971 (50 ഇന്നിങ്‌സ്)

വിരാട് കോഹ്‌ലി – ഇന്ത്യ – 1,897 (36)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – ഇന്ത്യ – 1,750 (41)

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 1,568 (45)

സനത് ജയസൂര്യ – ശ്രീലങ്ക – 1,519 (45)

ന്യൂസിലാന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.

Content Highlight: Virat Kohli Need 75 Runs To Surpass Rickey Ponting In Great Record