ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ടി-20 പരമ്പര 3-2ന് ഇന്ത്യ വിജയിച്ചാണ് ഏകദിനത്തില്‍ കിവീസിനെതിരെ കളത്തിലിറങ്ങുന്നത്. നവംബര്‍ നാലിനാണ് (ബുധന്‍) പരമ്പരയിലെ ആദ്യ മത്സരം. സീഡന്‍ പാര്‍ക്കാണ് വേദി.

പരമ്പരയില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തിനാണ്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചാല്‍ അടിക്കാന്‍ സാധിച്ചാല്‍ മൂന്ന് കിടിലന്‍ റെക്കോഡുകള്‍ സ്വന്തമാക്കാനും രോഹിത്തിന് അവസരമുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് ഇനി  26 സിക്‌സുകള്‍ കൂടി മതി. ഇതുവരെ 674 സിക്‌സറുകളാണ് രോഹിത് നേടിയത്. പരമ്പരയില്‍ 700 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഈ നാഴികക്കല്ലിലെത്തുന്ന ലോകത്തെ ആദ്യ താരമാകാനും രോഹിത്തിന് സാധിക്കും.രോഹിത് ശര്‍മ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങള്‍

(താരം, ടീം, മത്സരങ്ങള്‍, സിക്സറുകള്‍ എന്ന ക്രമത്തില്‍)

രോഹിത് ശര്‍മ ഇന്ത്യ – 517 – 674

ക്രിസ് ഗെയ്്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 483 – 553

ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍ – 524 – 476

മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ 381 സിക്‌സുകള്‍ പിന്നിട്ട ഹിറ്റ്മാന് 400 സിക്സുകള്‍ തികയ്ക്കാന്‍ 19 സിക്സുകള്‍ കൂടി നേടിയാല്‍ മതി. കൂടാതെ വിദേശ രാജ്യങ്ങളിലെ മത്സരങ്ങളില്‍ 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ 10 സിക്‌സുകളും കൂടി കണ്ടെത്തേണ്ടതുണ്ട്.

വമ്പന്‍ ഷോട്ടുകള്‍ക്ക് പേരുകേട്ട രോഹിത് ശര്‍മയ്ക്ക് വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ ഈ മൂന്ന് റെക്കോഡുകളും അനായാസം മറികടക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.

Content Highlight: Rohit Sharma Need 26 Sixes To Achieve Great Record In International Cricket