തമ്പി സംവിധാനം ചെയ്ത ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ താന്‍ ആദ്യം വേണ്ടെന്ന് വെച്ച ചിത്രമായിരുന്നെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് കേട്ടതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നും വിനയ് പറയുന്നു. ചിത്രത്തില്‍ അനി എന്ന സൈക്കോ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണെന്നും തനിക്ക് അഞ്ചോ ആറോ ദിവസത്തെ ഷൂട്ടിങ് മാത്രമേയുള്ളൂവെന്നാണ് തമ്പി ആദ്യം പറഞ്ഞത്.
അത്തരം ചെറിയ കഥാപാത്രങ്ങള്‍ ലഭിക്കുന്നത് തന്റെ കരിയറിനെ പിന്നോട്ടടിക്കുന്നുണ്ടെന്ന തോന്നലുണ്ടായെന്നും ഇതോടെയാണ് സിനിമ ചെയ്യുന്നില്ലെന്ന് തമ്പിയോട് നേരിട്ട് പറഞ്ഞെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.
‘ഞാനൊരു ഡാര്‍ക്കര്‍ സൈഡിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. വിളിക്കുന്ന സിനിമകളിലൊക്കെ അഞ്ചോ ആറോ ദിവസത്തെ ഡേറ്റ് മതിയെന്ന് പറയുമ്പോള്‍ എവിടെയോ ഒരു ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യും. കരിയര്‍ പ്രോഗ്രസ് ചെയ്യുന്നില്ലല്ലോ, നമ്മള്‍ പിറകോട്ട് പോയിക്കൊണ്ടിരിക്കുകയല്ലേ എന്നൊക്കെ തോന്നും. അതുകൊണ്ട് തമ്പിയോട് അപ്പോള്‍ത്തന്നെ ചെയ്യുന്നില്ലെന്ന് പറഞ്ഞു,’ വിനയ് പറഞ്ഞു.

എന്നാല്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിക്കാതെ ഒരുതവണ നേരിട്ട് കാണാമെന്ന് മാത്രമാണ് തമ്പി പറഞ്ഞത്. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചയില്‍ കഥാപാത്രത്തെക്കുറിച്ചും എന്തുകൊണ്ട് താന്‍ ഈ വേഷം ചെയ്യണമെന്നും സംവിധായകന്‍ കൃത്യമായി വിശദീകരിച്ചു. ഇതോടെ സിനിമ വേണ്ടെന്നുവെച്ചിരുന്നെങ്കില്‍ വലിയൊരു നഷ്ടമായേനെയെന്ന് തോന്നിയെന്നും വിനയ് പറഞ്ഞു.
‘എന്തുകൊണ്ടാണ് ഞാന്‍ ഈ കഥാപാത്രം ചെയ്യേണ്ടതെന്ന് തമ്പി വളരെ കൃത്യമായി പറഞ്ഞു. അപ്പോള്‍ ഞാന്‍ ആലോചിച്ചു, ദൈവമേ, ഞാന്‍ ഇത് ചെയ്തില്ലായിരുന്നെങ്കിലോ എന്ന് തോന്നിപ്പോയി. ‘ഐ ആം ഗെയിം’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’, ‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ എന്നീ സിനിമള്‍ അടുപ്പിച്ചാണ് റിലീസ് ചെയ്തത്. ഇതില്‍ ഞാന്‍ തുടക്കം മുതല്‍ അവസാനം വരെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത സിനിമകളുണ്ട്.

എന്നാല്‍ അതിലൊക്കെ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഇതാണ്. സിനിമയുടെ പ്രോസസ് ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്തതും ഇതിലാണ്,’ വിനയ് പറഞ്ഞു.
സിനിമ ഭയങ്കരമായി വിജയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും തമ്പി എന്ന ഫിലിം മേക്കറുടെ കാഴ്ചപ്പാട് തന്നെ ഏറെ ആകര്‍ഷിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരുപാട് ആള്‍ക്കാര്‍ ഈ സിനിമ കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പിന്നെ ബിജുമേനോന്‍, ഗണപതി, ഭാസി, ഇവരൊക്കെയായി വര്‍ക്ക് ചെയ്യാന്‍ വലിയ ആഗ്രമുണ്ടായിരുന്നു. മുന്‍പ് ചില സിനിമകള്‍ ബിജു ചേട്ടനുമൊത്ത് വന്നിരുന്നു. പക്ഷേ ലാസ്റ്റ് മിനുട്ടില്‍ നമ്മള്‍ അടിച്ചുപോകും,’ വിനയ് പറഞ്ഞു.
Content Highlight: Actor Vinay Forrt about his Character on Avarachan and sons
