തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേ സമയം ഷുഹൈബ് വധം സി.പി.ഐ.എം സംസ്ഥാന സമ്മേളനവേദിയില്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ കത്ത് നല്‍കിയിട്ടുണ്ട്.

കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, സി.പി.ഐ.എം അക്രമം അവസാനിപ്പിക്കണം എന്നിവ സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാന്‍ വി എസ് തയ്യാറാകണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ആലപ്പുഴയിലേത് പോലെ സമ്മേളനം ബഹിഷ്‌കരിക്കണമെന്നും കത്തില്‍ ഡീന്‍ വി.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.