തിരുവന്തപുരം: കേരള മാരിടൈം ബില്‍ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് മത്സ്യതൊഴിലാളി സംഘടനകളുടെ സമരം. കേരള മത്സ്യതൊഴിലാളി ഫെഡറേഷന്റെ കീഴില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ഇന്ന് രാപ്പകല്‍ സമരം ആരംഭിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്യും.

മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന ബില്ലുമായി മുന്നോട്ട് പോയാല്‍ ബഹുജന സമരം നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു. കടല്‍ തീരം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം മത്സ്യതൊഴിലാളികളെ ബാധിക്കുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

കേരളത്തിന്റെ കടല്‍ തീരവും കായല്‍ തീരവും കടലും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള തീരുമാനമാണ് ഈ ഗവണ്‍മെന്റ് വന്നതിന് ശേഷം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം സങ്കീര്‍ണമായ കാര്യങ്ങള്‍ വരുമ്പോള്‍ ഗവണ്‍മെന്റ് മൗനം പാലിക്കുന്നതാണ് ആശങ്ക. തീവ്ര വലതുപക്ഷ നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുകയും, പ്രസംഗിക്കുമ്പോള്‍ നഹറൂവിയന്‍ സിദ്ധാന്തമാണ് എന്നു പറയുന്നതും തരം താണ പ്രവര്‍ത്തിയാണെന്ന് മുന്‍ എം.എല്‍.എയും സി.ഐ.ടി.യും സ്‌റ്റേറ്റ് സെക്രട്ടറിയുമാണ പി.പി. ചിത്തരഞ്ജന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ബില്ലിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പാണ് മത്സ്യതൊഴിലാളികളും പ്രതിപക്ഷവും അറിയിച്ചത്. മത്സ്യതൊഴിലാളികളോട് ഒരു രീതിയിലുള്ള ആശയവിനിമയവും നടത്താതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം.

തീരദേശം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നത് വലിയ ആശങ്കയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേരള മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു വിഭാഗം സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരമനുഷ്ടിക്കുന്നത്.

തദ്ദേശ ഫിഷറീസ് വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും അധികാരം ബില്‍ പാസായതിന് പിന്നാലെ നഷ്ടപ്പെടുന്നത് ആശങ്കയാണെന്ന് സമരക്കാര്‍ പറഞ്ഞു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ അവസാന കാലത്താണ് തീരദേശ ജനഥയ്ക്ക് പട്ടയം നല്‍കാമെന്ന തീരുമാനം എതുത്തത്.

നിലവില്‍ യു.ഡി.ഫിന്റെ നേതൃത്വത്തില്‍ പട്ടയം വിതരണം ആരഭിച്ച ഘട്ടത്തിലാണ് മാരിടൈം ബില്‍ ഭേദഗതി ചെയ്തത്. ബില്‍ നിലവില്‍ വരുന്നതോടെ റവന്യൂ, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം നഷ്ടപ്പെടുകയും തീരദേശത്തുള്ളവര്‍ കുടിയൊഴിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും സംഘടനകള്‍ പറയുന്നു.

കേരളത്തിന്റെ 590 കി.മി ദൂരം വരുന്ന തീരദേശത്തെ 10 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന ജനങ്ങളെ ബാദിക്കുന്നതാണെന്ന് മത്സ്യ തൊഴിലാളി സംഘടനകള്‍ പറഞ്ഞു.

222 മത്സ്യബന്ധനഗ്രാമത്തിലെ 10ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളെ അരക്ഷിതാവസ്ഥയിലാക്കുന്നതാണ് ബില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയം ചൂണ്ടിക്കാട്ടിയിരുന്നു. തീരദേശവാസികളായ ജനത കാത്തുസൂക്ഷിച്ച മണ്ണും കടലും നേരിട്ട് തകര്‍ക്കുന്ന ബില്ലാണ് ഇത്. മറ്റു വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്താണ് മാരിടൈം ലാന്‍ഡ് ബാങ്ക് രൂപീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പരമ്പരാഗത തൊഴിലാളികള്‍ക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശനം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. കടലിനെ മാത്രം ആശ്രയിക്കുന്ന രണ്ടു ലക്ഷത്തിലധികം കുടുംബങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അവരെ ആട്ടിപ്പായിച്ച് തൊഴില്‍രഹിതരാക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

 

 

Content Highlight: Fisherfolk organizations in the state protest against the Kerala Maritime Bill amendment