കൊടുവള്ളി: കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി മൂന്നംഗ സംഘത്തിന്റെ കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രി എഴരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജീവനക്കാര്‍ക്ക് നേരെ തോക്കു ചൂണ്ടി സ്വര്‍ണം കവരുകയായിരുന്നു.

തുടര്‍ന്ന് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ ജ്വല്ലറി ജീവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ ബോധം നഷ്ടമായതിനെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടുവണ്ണൂര്‍ സ്വദേശി ടി.കെ. ജാബിറിന്റെ ഓമശ്ശേരിയിലുള്ള ഷാഹി ഗോള്‍ഡിലാണ് കവര്‍ച്ച ശ്രമം ഉണ്ടായത്. കൊള്ള സംഘവുമായി ഉണ്ടായ മല്‍പ്പിടിത്തത്തില്‍ ജീവനക്കാരയ മനു, ഷാജു എന്നിവര്‍ക്ക് പരിക്കേറ്റു. 40 പവനോളം സ്വര്‍ണം നഷ്ടമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

DoolNews Video