കഴിഞ്ഞ ദിവസം ജപ്പാനെതിരെ നടന്ന വണ്‍ ഓഫ് മത്സരത്തില്‍ ഇന്ത്യ കഷ്ടിച്ച് ജയിച്ചിരുന്നു. മോശം കാലാവസ്ഥമൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 33 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് അഞ്ച് ഓവറില്‍ 30 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഏറെ പണിപ്പെട്ടാണ് വിജയിച്ചതെങ്കിലും ഇന്ത്യയുടെ ടി-20 ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വിജയമായി ഇത് മാറി. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ 200ാം വിജയമാണിത്. അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ 200 വിജയം നേടുന്ന ആദ്യ ടീമും ഇന്ത്യയാണ്.

71.09 എന്ന വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. 174 ടി-20 ജയം നേടിയ പാകിസ്ഥാനാണ് ഈ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് പിന്നിലുള്ളത്.

രോഹിത് ശര്‍മയ്ക്ക് കീഴിലാണ് ഇന്ത്യ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ചത്. 50 എണ്ണം. ഈ മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും സെഞ്ച്വറിയടിച്ചതും അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയതുമെല്ലാം രോഹിത് തന്നെയാണ്.

‍ടി-20 ലോകകപ്പുമായി. Photo: BCCI/x.com

എന്നാല്‍ രോഹിത് ശര്‍മയുടേത് മാത്രമല്ല, 200ാം ടി-20 വിജയമാഘോഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഓര്‍ക്കേണ്ടതായ ചില പേരുകളുണ്ട്, അവയിലൂടെ ഒന്ന് കണ്ണോടിക്കാം.

ഏറ്റവുമധികം റണ്‍സ് – രോഹിത് ശര്‍മ (3,482)

മികച്ച ബാറ്റിങ് ശരാശരി – വിരാട് കോഹ് ലി (57.13)

മികച്ച സ്‌ട്രൈക് റേറ്റ് – അഭിഷേക് ശര്‍മ (200.3)

ഏറ്റവുമധികം അര്‍ധ സെഞ്ച്വറികള്‍ – രോഹിത് ശര്‍മ (29)

ഏറ്റവുമധികം സെഞ്ച്വറികള്‍ – രോഹിത് ശര്‍മ (4)

ഏറ്റവുമധികം ഫോര്‍ – രോഹിത് ശര്‍മ (315)

ഏറ്റവുമധികം സിക്‌സറുകള്‍ – രോഹിത് ശര്‍മ (175)

ഉയര്‍ന്ന സ്‌കോര്‍ – അഭിഷേക് ശര്‍മ (135)

ഏറ്റവുമധികം വിക്കറ്റ് – അര്‍ഷ്ദീപ് സിങ് (135)

ഏറ്റവുമധികം മെയ്ഡനുകള്‍ – ജസ്പ്രീത് ബുംറ (11)

ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ – ദീപക് ചഹര്‍ (6/7)

ഏറ്റവും മികച്ച ബൗളിങ് ശരാശരി – കുല്‍ദീപ് യാദവ് (11.31)

ഏറ്റവും മികച്ച ഏക്കോണമി – ജസ്പ്രീത് ബുംറ (6.42)

ഏറ്റവുമധികം ഫൈഫറുകള്‍ – ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് (2 വീതം)

ഏറ്റവുമധികം ക്യാച്ചുകള്‍ – ഹര്‍ദിക് പാണ്ഡ്യ (55)

ഏറ്റവുമധികം സ്റ്റംപിങ്ങുകള്‍ – എം.എസ്. ധോണി (27)

ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ – സഞ്ജു സാംസണ്‍ (111)

ഏറ്റവുമധികം വിജയം നേടിയ ക്യാപ്റ്റന്‍ – രോഹിത് ശര്‍മ (50)

ഏറ്റവുമധികം ടോപ്പ് സ്‌കോറുകള്‍ – രോഹിത് ശര്‍മ (32 തവണ)

അതേസമയം, ഏഷ്യന്‍ ഗെയിംസിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വനിതാ താരങ്ങള്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യന്‍ പുരുഷ ടീമും ഇതേ നേട്ടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.

സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ഗ്രൂപ്പ് എ-യില്‍ നിന്നുള്ള രണ്ടാം സ്ഥാനക്കാരെയാണ് ശ്രേയസും സംഘവും ക്വാര്‍ട്ടറില്‍ നേരിടുക.

 

Content Highlight: India’s 200th T20I win: From Rohit and Bumrah to Sanju; names to be written in golden letters.