വളരെ ചുരുക്കം സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകര്‍ ഓർക്കത്തക്കവണ്ണമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് പൂജ മോഹന്‍രാജ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമിട്ടാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോൾഡ് കേസ്, രോമാഞ്ചം, ആവേശം, സൂക്ഷ്മദർശിനി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായിട്ടുള്ള മറ്റ് സിനിമകൾ. അതിൽ രോമാഞ്ചത്തിലെയും ആവേശത്തിലെയും വേഷങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഇൻഡിവുഡുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് രോമാഞ്ചം എന്ന ചിത്രത്തെക്കുറിച്ചും അതിലെ സംവിധായകനായ ജിത്തു മാധവനെക്കുറിച്ചും പൂജ സംസാരിച്ചത്. ചിത്രത്തിൽ മാല എന്ന കഥാപാത്രമായാണ് നടി വേഷമിട്ടത്. തിയേറ്ററിൽ ഏറെ ചിരിയുണർത്തി തരംഗം സൃഷ്‌ടിച്ച കഥാപാത്രമായിരുന്നു അത്.

‘രോമാഞ്ചത്തിന്റെ കാര്യത്തിലൊക്കെ ആണെങ്കിൽ ജിത്തുവിനെ പോലത്തെ ഒരു ഡയറക്ടർ എന്നൊക്കെ പറയുമ്പോൾ ഭയങ്കര ക്ലിയറായിട്ട് ബ്രീഫ് തരുന്ന എന്താണ് കൊടുക്കേണ്ടതെന്ന് ഭയങ്കര ക്ലാരിറ്റിയിൽ നമുക്ക് പറഞ്ഞു തരും. അപ്പോൾ അത് ഡെലിവർ ചെയ്ത് കൊടുത്താൽ മതി. ‘അപ്പോഴേ പറഞ്ഞതല്ലേ’ എന്നൊക്കെയുള്ളത് സ്വന്തം സൃഷ്ടിയാണ്.

പൂജ മോഹൻരാജ്.Photo. Screen Grab/X.com

ആ ഡയലോഗൊന്നും എഴുതി തന്നതല്ല. അത് സ്വന്തമായി പറഞ്ഞ ഡയലോഗാണ്. ‘പക്ഷേ ഇത് അങ്ങെത്തണം, അത്രേയുള്ളൂ. എന്താ തോന്നുന്നതെന്ന് വെച്ചാല്‍ പറഞ്ഞോ. ഇനി അഥവാ ഒന്നും വന്നില്ലെങ്കിൽ പിന്നെ നമുക്ക് സ്ക്രിപ്റ്റിലോട്ട് പോവാം’ എന്നൊരു ഫ്രീഡം ഉണ്ടായിരുന്നു. പക്ഷേ അത് ഫസ്റ്റ് ടേക്കിൽ തന്നെ അത് വർക്കായി’, താരം പറഞ്ഞു.

അങ്ങനെ ഫസ്റ്റ് ടേക്കിൽ തന്നെ ഓക്കേ ആവുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും അഭിനയിക്കുമ്പോൾ കൂടുതൽ ടേക്കുകൾ വരുകയാണെങ്കിൽ എല്ലാ ടേക്കിലും താൻ എൻജോയ് ചെയ്താണ് അഭിനയിക്കാറുള്ളതെന്നും നടി കൂട്ടിച്ചേർത്തു. കൂടുതൽ സമയം സിനിമയിൽ വെയ്റ്റിംഗിലായതു കൊണ്ട് തന്നെ ഇരുന്ന് മടുത്തിട്ടിണ്ടാവുമെന്നും ക്യാമറയുടെ ഫ്രണ്ടിൽ പോകുമ്പോൾ മാക്സിമം ആ മടുപ്പൊക്കെ മാറ്റി എല്ലാ ടേക്കിലും എന്തെങ്കിലും ചെയ്യാനും പ്രസന്റായിട്ടിരിക്കാനും ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു. ആ ഒരു പ്രോസസ് താൻ ആസ്വദിക്കാറുണ്ടെന്നും നടി വ്യക്തമാക്കി.

Content Highlight: Pooja Mohanraj stated that lines were her own creation, adding that it had worked out perfectly in the very first take itself.