വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ടക്കര്‍ കാള്സണ്. ഒരു കാലത്ത് ട്രംപിന്റെ അടുത്ത സുഹൃത്തും പിന്നീട് കടുത്ത വിമര്‍ശകനുമായ വ്യക്തിയാണ് ടക്കര്‍ കാള്സണ്.
ട്രംപ് അമേരിക്കയുടെ താത്പര്യങ്ങളെക്കാള്‍ ഇസ്രഈലിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കാള്സണ് കുറ്റപ്പെടുത്തി. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട കടുത്ത തിരിച്ചടിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സ്വന്തം മക്കള്‍ക്ക് ഭക്ഷണം നല്‍കാതെ അയല്‍വാസിയുടെ കുട്ടികളെ ഡിസ്നി വേള്‍ഡില്‍ കൊണ്ടുപോവുന്ന മാതാപിതാക്കളെ പോലെയാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്ന് കാള്സണ് പരിഹസിച്ചു.
ട്രംപ് അമേരിക്കയെക്കാള്‍ കൂടുതല്‍ ഇസ്രഈലിനെ പരിഗണിക്കുന്നത് തികച്ചും അധാര്‍മികമാണെന്നും അദ്ദേഹം തന്റെ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
ഇസ്രഈലിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി മിഡില്‍ ഈസ്റ്റില്‍ അമേരിക്ക അനാവശ്യ യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ഇത് അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയ്ക്കും പൗരന്മാരുടെ മരണത്തിനും കാരണമാകുന്നുവെന്നും കാള്സണ് പറഞ്ഞു. 23 വര്‍ഷം മുമ്പ് നടന്ന ഇറാഖ് യുദ്ധവും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മര്‍ദപ്രകാരമാണ് അമേരിക്ക തുടങ്ങിയതെന്ന് കാള്സണ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Like starving one’s own children to take a neighbor’s child to Disney World: Tucker Carlson says Israel is Trump’s top priority.
