സ്പാനിഷ് ലീഗ് രണ്ടാം ഡിവിഷനില്‍ അന്റോറ-ടെനരിഫ് മത്സരത്തിനിടെ ഗോള്‍കീപ്പര്‍ ജീസസ് ഒവാനോയുമായി കൂട്ടിയിടിച്ച് സ്പാനിഷ് താരം ജീസസ് ഡി മിഗ്വെല്‍ മരണപ്പെട്ടിരുന്നു. മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും ക്രോസ് ബോള്‍ പിടിച്ചെടുത്തുകൊണ്ട് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം പെനാല്‍റ്റി ഏരിയ വിട്ടുഓടിയെത്തിയ ഗോള്‍ കീപ്പറുടെ കാല്‍മുട്ട് സ്പാനിഷ് താരത്തിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.
മൈതാനത്ത് കുഴഞ്ഞ് വീണ താരത്തെ അടിയന്തര ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് മിഗ്വേല്‍ അന്തരിച്ചു.
Spanish footballer Jesús de Miguel (30) has passed away following a collision with a goalkeeper that caused immediate loss of consciousness and cardiopulmonary arrest on the pitch. 🇪🇸💔 https://t.co/N4tSND26M3
— THE GLOBAL NEWS. (@THE_GLOBE_N) November 3, 2026
ഗോള്‍കീപ്പര്‍ ജീസസ് ഒവോനോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇക്വിറ്റോറിയല്‍ ഗിനി താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം തുടങ്ങി എന്ന് സ്പാനിഷ് നാഷണല്‍ പൊലീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു ദുരന്തം സ്പാനിഷ് ഫുട്‌ബോൡ ആദ്യമാണ്. അതിനാല്‍ തന്നെ മുന്‍കാല മാതൃകകളില്ലെങ്കിലും സ്പാനിഷ് ക്രിമിനല്‍ കോഡിലെ 142ാം വകുപ്പില്‍ ഗുരുതരമായ അനാസ്ഥ മൂലമുള്ള നരഹത്യയും താരതമ്യേന ലഘുവായ അനാസ്ഥ മൂലമുള്ള നരഹത്യയും തമ്മില്‍ വേര്‍തിരിക്കുന്നുണ്ട്.
ഗുരുതരമായ അനാസ്ഥ തെളിയിക്കപ്പെട്ടാല്‍ ഒവാനോയ്ക്ക് നാല് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. മറിച്ചാണെങ്കില്‍ പിഴ മാത്രമായിരിക്കും ശിക്ഷ. എന്നാല്‍ ഈ വകുപ്പുകള്‍ ഉള്ളത് കൊണ്ട് ഒവാനോയ്ക്ക് മേല്‍ കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുമെന്ന് അര്‍ഥമില്ല.
കളിക്കിടെ അക്രമാസക്തമാി പെരുമാറി ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന കളിക്കാര്‍ക്ക് നാല് മുതല്‍ പന്ത്രണ്ട് മത്സരങ്ങളില്‍ വരെ വിലക്ക് ലഭിക്കാമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക ചട്ടത്തില്‍ പറയുന്നത്.
മിഗ്വേലിന്റെ മരണത്തെത്തുടര്‍ന്ന് വ്യാപകമായ അധിക്ഷേപങ്ങള്‍ നേരിട്ട ഒവാനോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഗോള്‍കീപ്പര്‍ക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഗിനി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് വെനാന്‍സിയോ തോമസ് എന്‍ഡോങ് മിച്ച മിഗ്വേലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Content Highlight: Jesus Owono could face four years in prison after the death of Jesus de Miguel
