ഇന്ത്യയും ജപ്പാനും തമ്മിലുള്ള മത്സരം നാളെ (സെപ്റ്റംബര്‍ 22) നടക്കാനിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യ-ജപ്പാന്‍ ടി-20 ചരിത്ര പോരാട്ടത്തിന് സുസൂക്കി കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുന്നത്. ജപ്പാനിലെ സനോ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കളത്തിലെത്തിയാണ് ബുംറയെ കാത്തിരിക്കുന്നത് ഒരു ഗംഭീര റെക്കോഡാണ്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ കളിച്ച താരമാകാനാണ് ബുംറയ്ക്ക് സാധിക്കുക. ഈ നേട്ടത്തില്‍ ഏറ്റവും ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെത്താനും ബുംറയ്ക്ക് സാധിക്കും.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ കളിച്ച താരങ്ങള്‍

ഭുവനേശ്വര്‍ കുമാര്‍ – 12

രോഹിത് ശര്‍മ – 12

വിരാട് കോഹ്‌ലി 12

ജസ്പ്രീത് ബുംറ – 11

ഇന്ത്യയ്ക്ക് വേണ്ടി 98 മത്സരങ്ങളിലെ 95 ഇന്നിങ്‌സില്‍ നിന്ന് 124 വിക്കറ്റുകളാണ് ബുംറ നേടിയത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തോടെ സ്‌പോര്‍ട്സ് 75 എന്ന പദ്ധതിക്ക് തുടക്കമാവുകയും ചെയ്യും. കായിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഈ മത്സരം നടക്കുന്നതിനാല്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിന് സഹായകമാവും. സെപ്റ്റംബര്‍ 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ജപ്പാന്‍ ടി-20ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള പുതുക്കിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍, വിപ്രജ് നിഗം.

Content Highlight: Jaspri Bumrah Need To Play One Match In Japan To Create Great Record Achievement For India