തിരുവനന്തപുരം: ലോകകേരളസഭ തുടരില്ലെന്ന യു.ഡി.എഫ് നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ടീയ തീരുമാനമാണെന്നും ആറാമത്തെ എഡിഷനായി സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഓഫീസ് പ്രവര്‍ത്തനത്തിന് പണം വകയിരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ലോകകേരളസഭയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യൂടേണ്‍ അടിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ലോക കേരള സഭ സെക്രട്ടേറിയേറ്റിന് നിലവില്‍ ഓഫീസുണ്ടെന്നും അവിടുത്ത ഭരണച്ചെലവുകള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന സര്‍ക്കാര്‍ അറിയിച്ചു. ഒപ്പം നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.
പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമപരിഗണനയിലുള്ള വിഷയമാണെന്നും അത്തരം നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ തുക അനുവദിച്ചതിനെ അനുകൂലിച്ച് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സര്‍ക്കാരിന്റേത് യൂടേണ്‍ അല്ലെന്നും റൈറ്റ് ടേണ്‍ ആണെന്നുമാണ് മന്ത്രി പറഞ്ഞു.
Content Highlight: It is UDF’s political decision that Loka Kerala Sabha will not continue, says CM VD Satheesan.
