തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
ദുരന്തമുഖത്ത് വെറുതെ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇന്നലെ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 ജീവനുകള്‍ നഷ്ടപ്പെട്ടു എന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും തുടരുകയാണ്. ആഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രകാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
അടിയന്തര സഹായത്തിനു പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലര്‍ത്തുന്ന കടുത്ത നിസ്സംഗതയാണ് വ്യക്തമാക്കുന്നത്. പ്രളയദുരിതാശ്വാസമായി 10,000 രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
എന്നാല്‍ ആലപ്പുഴ ജില്ലയില്‍ 40,000-ത്തിലധികം പേര്‍ അപേക്ഷ നല്‍കിയതില്‍ വെറും 83 പേര്‍ക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപയെങ്കിലും വിതരണം ചെയ്തത്. കോട്ടയത്താകട്ടെ, ദുരന്തബാധിതരുടെ വിവരശേഖരണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.
‘മഴക്കെടുതി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് 300 രൂപ ധനസഹായം നല്‍കുമെന്ന് പറഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും അതിനുള്ള അപേക്ഷകള്‍ പോലും സ്വീകരിച്ചു തുടങ്ങിയിട്ടില്ല എന്നത് സര്‍ക്കാരിന്റെ ജനവഞ്ചനയാണ് തുറന്നുകാട്ടുന്നത്.
ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം. അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യാന്‍ തയ്യാറാകണം,’ പിണറായി ആവശ്യപ്പെട്ടു.
Content Highlights: Government neglecting natural disaster victims; Pinarayi criticizes delay in relief aid.
