നായകനെക്കാള്‍ വില്ലന്മാര്‍ക്ക് കൈയടി കിട്ടുന്ന കാലമാണിത്. നായകനെ പവര്‍ഫുള്ളായി കാണിക്കാന്‍ വേണ്ടി വില്ലനെ വലിയ രീതിയില്‍ സ്‌ട്രോങ്ങാക്കുന്ന രീതിയാണ് ഇപ്പോള്‍ പല സംവിധായകരും പിന്തുടരുന്നത്. പലപ്പോഴും സിനിമകളില്‍ നായകനെക്കാള്‍ ഡൊമിനേഷന്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത് ഇക്കാരണം കൊണ്ടാണ്.
ഓണ്‍ സ്‌ക്രീനില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഓഫ് സ്‌ക്രീനിലും വില്ലന്മാരുടെ ഡൊമിനേഷന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞദിവസം തെലുങ്ക് ചിത്രം പാരഡൈസിന്റെ പ്രീ റിലീസ് ഇവന്റ് അതിലെ ലേറ്റസ്റ്റ് എന്‍ട്രിയാണ്. ഇവന്റിന്റെ ചെറിയൊരു ഭാഗം ഇപ്പോള്‍ സകല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രെന്‍ഡിങ്ങായിക്കഴിഞ്ഞു.

രാഘവ് ജുയല്‍ Photo: Screen grab/ SLV Cinemas
നായകനായ നാനി ഈ വീഡിയോയിലൊന്നും ഇല്ല എന്നതാണ് ഹൈലൈറ്റ്. വില്ലനായി വേഷമിടുന്ന രാഘവ് ജുയലിന്റെ ഡൊമിനേഷനാണ് വീഡിയോയിലുടനീളം. പാരഡൈസിന്റെ ഹൈപ്പ് ഫാക്ടറുകളിലൊന്നായ ‘ആയാ ഷേര്‍’ എന്ന പാട്ടിന്റെ അകമ്പടിയില്‍ സ്റ്റേജിലേക്ക് ഡാന്‍സ് ചെയ്തുകൊണ്ടുവരുന്ന രാഘവിന്റെ വീഡിയോ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.
അപാര എനര്‍ജിയും ഗ്രേസുമായി രാഘവ് കളംനിറഞ്ഞാടിയപ്പോള്‍ നാനിയാണ് നായകന്‍ എന്നുപോലും പലരും മറന്നു. നാനിയെക്കാള്‍ ഈ പാട്ട് രാഘവ് ജുയലിനാണ് ചേരുന്നതെന്നാണ് പലരുടെയും കമന്റുകള്‍. കില്ലിന് ശേഷം രാഘവിന്റെ കിടിലന്‍ വില്ലനിസം കാണാനാകുമെന്നും ചിലര്‍ പ്രവചിക്കുന്നു. ഒരൊറ്റ ഇവന്റ് കൊണ്ട് താരം തെലുങ്ക് സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ച് കഴിഞ്ഞു.

പൃഥ്വിരാജ് Photo: Screen grab/ T Series
എന്നാല്‍ രാഘവിനെക്കാള്‍ മുമ്പ് ഇത്തരത്തിലൊരു ഇവന്റ് സ്വന്തം പേരിലാക്കിയ വില്ലന്‍ പൃഥ്വിരാജാണ്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാരണാസിയില്‍ പൃഥ്വിയാണ് വില്ലന്‍. ചിത്രത്തിന്റെ ഗ്രാന്‍ഡ് ടൈറ്റില്‍ ലോഞ്ചിലെ സ്റ്റാര്‍ പൃഥ്വിയായിരുന്നു. കീരവാണിയുടെ ബി.ജി.എമ്മില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു പൃഥ്വിയുടെ കഥാപാത്രത്തെ ഇന്‍ട്രൊഡ്യൂസ് ചെയ്തത്.

പൃഥ്വിരാജ്, രാഘവ് ജുയല്‍ Photo: Shanu/ Facebook
‘രണ കുംഭ’ എന്ന പാട്ടിന് 40നടുത്ത് ഡാന്‍സര്‍മാര്‍ ചുവടുവെക്കുന്നതിനിടക്ക് സ്റ്റേജിനടിയില്‍ സെറ്റ് ചെയ്തുവെച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെ വന്ന് ചാടി ലാന്‍ഡ് ചെയ്ത പൃഥ്വിയുടെ എന്‍ട്രി വലിയ ചര്‍ച്ചയായിരുന്നു. നായകനായ മഹേഷ് ബാബു പോലും അന്നത്തെ ഇവന്റില്‍ സൈഡായി. വിജയ് ദേവരകൊണ്ടയുടെ കിങ്ഡം എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ മലയാളി താരം വെങ്കടേഷ് സ്‌കോര്‍ ചെയ്തതും മറ്റൊരു ഉദാഹരണമാണ്. ടോളിവുഡ് സിനിമകളുടെ ഇവന്റില്‍ വില്ലന്മാര്‍ ഇനിയും സ്‌കോര്‍ ചെയ്യുമെന്നാണ് കരുതുന്നത്.
Content Highlight: Ragahv Juyal’s performance in Paradise pre release event viral
