മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ഹിറ്റടിച്ച അബ്രഹാം ഓസ്ലര് എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ അഭിനേതാവാണ് ആദം സാബിഖ്. മമ്മൂട്ടി, ജയറാം തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയായിരുന്നു ആദം അവതരിപ്പിച്ചത്. തുടര്‍ന്ന് ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ഐഡന്റിറ്റിയിലും ഈ വര്‍ഷം പുറത്തിറങ്ങിയ ഡെര്‍ബിയിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

ആദം സാബിഖ്, അനശ്വര. Photo: X.com
ആദം സാബിഖിന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ടൈറ്റന്‍സ്. ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തിയ ചിത്രം ഫാന്റസി ഴോണറില്‍ വ്യത്യസ്തമായൊരു അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയായിരുന്നു ആദം അവതരിപ്പിച്ചത്.
ഓസ് ലറില്‍ അഭിനയിക്കുമ്പോള്‍ തന്റെ പെയറായി വേഷമിട്ട അനശ്വര രാജനെ കുറിച്ച് സാബിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടൈറ്റന്‍സുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Photo: X.com
‘എന്റെ ഫസ്റ്റ് കോ-സ്റ്റാറാണ്, ഞാന്‍ പറയുകയാണെങ്കില്‍ എന്റെ ബെസ്റ്റ് കോ സ്റ്റാറും ആയിരുന്നു. എന്റെ നല്ല അടുത്ത സുഹൃത്തും കൂടിയാണ്. ഈ പറഞ്ഞ പോലെ ഷൂട്ടിങ് സമയത്താണെങ്കിലും എനിക്ക് പല കാര്യങ്ങളും പറഞ്ഞുതന്നിട്ടുള്ളത് അനശ്വരയാണ്. അന്ന് എന്നെ അപേക്ഷിച്ച് പുള്ളിക്കാരി എസ്റ്റാബ്ളിഷ്ഡായിട്ടുള്ള ആക്ടറാണ്. മാത്രമല്ല നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്യും. ആ സമയത്ത് എന്നെ പരമാവധി കംഫര്‍ട്ടാക്കി നിര്‍ത്തി എന്നെ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ട്,’ ആദം സാബിഖ് പറഞ്ഞു.
Content Highlight: Adam Sabiq talks about his friendship with Anaswara Rajan
