ചെന്നൈ: ഒഴിവുള്ള രണ്ട് രാജ്യസഭ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപ്പിച്ച് ഡി.എം.കെ. സംസ്ഥാന മെഡിക്കല്‍ വിങ്ങ് സെക്രട്ടറിയും ഡി.എം.കെ വക്താവുമായ ഡോ. കനിമൊഴി എന്‍.വി.എന്‍ സോമു, നാമക്കല്‍ ഡി.എം.കെ ജില്ലാ സെക്രട്ടറി കെ.ആര്‍.എന്‍ രാജേഷ് കുമാര്‍ എന്നിവരെയാണ് പാര്‍ട്ടി മത്സരിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

ഒക്ടോബര്‍ 4 നാണ് ഉപതെരഞ്ഞടുപ്പ്. എ.ഐ.എ.ഡി.എം.കെ എം.പിമാരായ കെ.പി. മുനുസ്വാമി, ആര്‍ വൈത്തിലിഗം എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മെയ് 7ന് ഇരുവരും രാജിവെച്ചിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്. വൈത്തിലിഗത്തിന്റെ കാലാവധി അവസാനിക്കാന്‍ 9 മാസവും മുനുസ്വാമിയുടെ കാലാവധി അവസാനിക്കാന്‍ 5 വര്‍ഷവും ശേഷിക്കെയാണ് ഇരുവരും രാജിവെച്ചത്.

സെപ്റ്റംബര്‍ 4ന് ഡി.എം.കെ നേതാവ് മുഹമ്മദ് അബ്ദുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എ.മുഹമ്മദ് ജാന്‍ എംപിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

നിലവില്‍ 8 രാജ്യസഭ എം.പിമാരാണ് ഡി.എം.കെക്കുള്ളത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിയ്യതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതോടോപ്പം പ്രഖ്യാപ്പിച്ചു. പുതുതായി രൂപികരിച്ച 9 ജില്ലകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

കാഞ്ചിപുരം, ചെങ്ങല്‍പ്പേട്ട്, തിരുപ്പട്ടൂര്‍, വെല്ലോര്‍, രാനിപ്പെട്ട്, വില്ലുപുരം, കാലാകുരുച്ചി, തിരുനെല്‍വേലി, തെങ്കാശി എന്നി ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Taminadu Rajyasabha Election DMK