സിനിമാ ലോകത്തെ ഒട്ടാകെ അമ്പരപ്പിച്ചുകൊണ്ട് തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു വാഴ 2. നവാഗത സംവിധായകനും പുതുമുഖ താരങ്ങളും പ്രധാനവേഷത്തിലെത്തിയ ചിത്രം 220 കോടിയോളം സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റും നേടിക്കൊണ്ടായിരുന്നു തിയേറ്റര്‍ വിട്ടത്. 2024ല്‍ പുറത്തിറങ്ങിയ വാഴയുടെ സ്വീകലായി എത്തിയ ചിത്രം കേരളത്തിന് പുറത്തും കാര്യമായ ചലനം സൃഷ്ടിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹാഷിറും ഗ്യാങ്ങും നായകനാകുന്നു എന്ന പ്രത്യേകതയൊടെയായിരുന്നു തിയേറ്ററുകളിലെത്തത്. ഇന്‍സ്റ്റഗ്രാം റീലുകളിലെ താരങ്ങള്‍ക്ക് സിനിമയിലെന്ത് കാര്യം എന്ന് സംശയിച്ചവര്‍ക്ക് തക്ക മറുപടിയായിരുന്നു വാഴ 2 നേടിയ വിജയം. കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ആഗോളതലത്തില്‍ 230 കോടിയിലധികമായിരുന്നു നേടിയത്.

ഹാഷിറും ടീമും. Photo: X.com
ചിത്രത്തിന് പിന്നാലെ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയ നാല് മികച്ച താരങ്ങളെയായിരുന്നു മലയാളത്തിന് ലഭിച്ചത്. കൂട്ടത്തില്‍ ഹാഷിറിന് വലിയ ഫാന്‍ബേസ് സൃഷ്ടിച്ചെടുക്കാനും സാധിച്ചിരുന്നു. വാഴ 2വിന് പിന്നാലെയിറങ്ങിയ അതിരടിയിലെ ഹാഷിറിന്റെ കാമിയോ എന്‍ട്രിയ്ക്ക് കിട്ടിയ സ്വീകാര്യത ഇതിന്റെ തെളിവായിരുന്നു. ഇപ്പോഴിതാ ഹാഷിറിനെയും അലനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്.

വാഴ 2. Photo: Jio Hotstar
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സ്റ്റെഫി സേവ്യറാണ്. 2023ല്‍ പുറത്തിറങ്ങിയ മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകയാണ് സ്റ്റെഫി സേവ്യര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇതിനോടകം ആരംഭിച്ചതായാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ ആസിഫ് അലിയെ നായകനാക്കിയാണ് സ്റ്റെഫി തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ പ്രൊജക്ടിലേക്കാണ് ഇപ്പോള്‍ ഹാഷിറിനെയും അലനെയും കാസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Stephy Zavior directs her second film starring Hashir Alan under the banner of Anwar Rasheed Entertainment
