അങ്ങിനെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിയ്ക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറെ താന്‍ കാണുന്നത് ആദ്യമായാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പേടിക്കുന്നത് തെറ്റു ചെയ്തവരാണെന്ന് നടന്‍ ശ്രീനിവാസന്‍.
അങ്ങിനെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിയ്ക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറെ താന്‍ കാണുന്നത് ആദ്യമായാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.
ജേക്കബ് തോമസിനെതിരെ ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അടുത്തുപോകുന്നതൊക്കെ ഒരു തരം നാടകമാണ്. വിജിലന്‍സ് മേധാവി സ്വാധീനത്തില്‍പ്പെടാതെ പ്രവര്‍ത്തിയ്ക്കുമ്പോഴുള്ള ഞെട്ടലിലാണ് പല ഉന്നത ഉദ്യോഗസ്ഥരുമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവര്‍ത്തിയ്ക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസിന് എല്ലാ പിന്തുണയും നല്‍കണം. ജേക്കബ് തോമസിനെതിരുയള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥരുടെ പേടിയില്‍ നിന്നുണ്ടാകുന്നതാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
Read more: ‘നമ്മുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മനേകാ ഗാന്ധി ആര്?’ ആഞ്ഞടിച്ച് പി.കെ ബഷീര്‍ എം.എല്‍.എ
ജേക്കബ് തോമസിന്റെ ഏകപക്ഷീയമായ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്ന പരാതിയുമായി ഐ.എ.എസ് ഉദ്യാഗസ്ഥര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കണ്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രാഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍.
ഇതിനു പിന്നാലെ ഇന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും വിജിലന്‍സ് കേസെടുത്തിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാഹഹറ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ചെയ്തു.
Read more: മതി ഹിന്ദുവിനെ ഉണര്‍ത്തിയത്; ശശികലയ്‌ക്കെതിരെ കേസെടുത്തതില്‍ ട്രോളാഘോഷവുമായി സോഷ്യല്‍മീഡിയ
