തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ പി.കെ ബഷീര്‍. നിയമസഭയിലാണ് പി.കെ ബഷീര്‍ മനേകാ ഗാന്ധിക്കെതിരെ രംഗത്തുവന്നത്.


Don”t Miss: ‘നായിന്റെ മോനേ.. മിണ്ടരുത്’: പരാതി പറയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് വി.എം സുധീരന്‍ പ്രതികരിച്ചത് ഇങ്ങനെ


“എന്താണ് മനേകാ ഗാന്ധിയുടെ വിചാരം. നമ്മുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാനും ഡി.ജി.പിയെ ശാസിക്കാനും അവര്‍ ആരാണ്. നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും ഡി.ജി.പി നടപടിയെടുക്കണമെന്നും പറയാന്‍ അവര്‍ക്ക് എങ്ങനെ കഴിയും. അവര്‍ക്ക് ആ വകുപ്പ് പോലുമില്ലല്ലോ” പി.കെ ബഷീര്‍ ചോദിക്കുന്നു.

സ്ത്രീകളുടെ കുട്ടികളുടെ സംരക്ഷണം നോക്കലാണ് മനേകാ ഗാന്ധിയുടെ ചുമതല അവര്‍ അവരുടെ മക്കളെ വര്യാദയ്ക്ക് നോക്കിയാല്‍ മതിയെന്നും എം.എല്‍.എ പറഞ്ഞു.


Also Read: മതി ഹിന്ദുവിനെ ഉണര്‍ത്തിയത്; ശശികലയ്‌ക്കെതിരെ കേസെടുത്തതില്‍ ട്രോളാഘോഷവുമായി സോഷ്യല്‍മീഡിയ


തെരുവുനായ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി വേണ്ട നടപടി കൈക്കൊള്ളണം. നേരിട്ട് പ്രധാനമന്ത്രിയെ തന്നെ കാണണം. മനേകയെ കണ്ട് മുഖ്യമന്ത്രി സ്വയം വിലകളയരുതെന്നും ബഷീര്‍ ഉപദേശിച്ചു.

മനേകാ ഗാന്ധി മുഖ്യമന്ത്രിയെയും മറികടന്നു സംസാരിക്കുകയാണ്. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ടെന്നും പി.കെ ബഷീര്‍ പറഞ്ഞു. ഇതോടെ സഭയില്‍ എഴുന്നേറ്റ ഒ. രാജഗോപാല്‍ മനേക ഗാന്ധിയുടേത് വ്യക്തിപരമായ പരാമര്‍ശമാണെന്നും ആരെങ്കിലും ഒരാളുടെ വാക്കിന് വില കൊടുക്കേണ്ടതില്ലെന്നും മറുപടി നല്‍കി.