കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍. തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളംമുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച അപകീര്‍ത്തികരമായ പോസ്റ്റുകളും പ്രസ്താവനകളും അടിയന്തരമായി പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നതിനെതിരെയാണ് കേസെന്ന് മഞ്ജു വാര്യരുടെ അഭിഭാഷക അഡ്വ.ശാന്തി മഹാദേവി പറഞ്ഞു.
മഞ്ജു വാര്യര്‍ ചില റാക്കറ്റുകളുടെ കയ്യിലാണെന്നും മോചിപ്പിക്കണമെന്നും സനല്‍കുമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ തനിക്കെതിരായ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരം നടത്തിക്കൊണ്ടിരിക്കുകയാണ് സനല്‍കുമാര്‍.
ഹരജിയില്‍ കോടതി സനല്‍കുമാര്‍ ശശിധരന് സമന്‍സ് അയക്കും. നവംബര്‍ അഞ്ചിന് ഹരജി പരിഗണിക്കുമെന്നാണ് വിവരം.
Content Highlight: Manju Warrier files defamation case against director Sanalkumar Sasidharan.
