“മോശമായി”എന്നു പറഞ്ഞ് പ്രവര്‍ത്തകന്‍ വീണ്ടും സംസാരം തുടരുമ്പോള്‍ രോഷത്തോടെ ചുണ്ടില്‍ വിരല്‍വെച്ചുകൊണ്ടു പ്രവര്‍ത്തകനെ നോക്കി “മിണ്ടരുത്” എന്നു പറയുന്നു. അല്പം മുമ്പോട്ട് നടന്ന് “നായിന്റെ മോന്‍” എന്നും പറയുന്നതായാണ്‌ വീഡിയോയില്‍ കാണുന്നത്.


കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ അറിയിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ചീത്തവിളിച്ചു. പരാതി പറഞ്ഞ പ്രവര്‍ത്തകനോട് രോഷത്തോടെ “മിണ്ടരുത്, നായിന്റെ മോന്‍” എന്നു പറഞ്ഞശേഷം സുധീരന്‍ മുന്നോട്ടുപോകുന്നതായാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത്.

“ഞാന്‍ കല്ല്യാശേരിയിലെ കോണ്‍ഗ്രസ് കാരനാണ്” എന്ന് പ്രവര്‍ത്തകന്‍ പറയുന്നു.
അപ്പോള്‍ സുധീരന്‍ “എന്തേ” എന്ന് ചോദിക്കുന്നു.
“നമ്മളൊന്നും അറിഞ്ഞിട്ടുതന്നെയില്ല” എന്ന് പ്രവര്‍ത്തകന്‍
അപ്പോള്‍ “നിങ്ങള്‍ അറിയേണ്ട കാര്യമില്ല” എന്ന് സുധീരന്‍
“മോശമായി”എന്നു പറഞ്ഞ് പ്രവര്‍ത്തകന്‍ വീണ്ടും സംസാരം തുടരുമ്പോള്‍ രോഷത്തോടെ ചുണ്ടില്‍ വിരല്‍വെച്ചുകൊണ്ടു പ്രവര്‍ത്തകനെ നോക്കി “മിണ്ടരുത്” എന്നു പറയുന്നു. അല്പം മുമ്പോട്ട് നടന്ന് “നായിന്റെ മോന്‍”  എന്നും പറയുന്നതായാണ്‌ വീഡിയോയില്‍ കാണുന്നത്.


Also Read: ആരോഗ്യത്തെ ബാധിക്കുന്ന ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കു സംഭവിക്കാറുണ്ടോ?


വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായെങ്കിലും ഇതുവരെ സുധീരന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സുധീരനുമായി ബന്ധപ്പെടാന്‍ ഡൂള്‍ന്യൂസ് ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ അറ്റന്റ് ചെയ്യാത്തതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല.

കല്ല്യാശേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനുനേരെയായിരുന്നു വി.എം സുധീരന്റെ രോഷപ്രകടനം. ഡി.സി.സി ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വി.എം സുധീരന്‍ നേതാവിനോടു രോഷം പ്രകടിപ്പിച്ചത്.


Don”t Miss: കെ.എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ്: ആക്ഷേപത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്ന് ജേക്കബ് തോമസ്


കല്ല്യാശേരിയിലെ ആയുര്‍വേദ ഡോക്ടറായ നീത നമ്പ്യാരുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് അടച്ചിട്ട ക്ലിനിക്ക് വി.എം സുധീരന്‍ ഇടപെട്ട് ഫണ്ട് സമാഹരിച്ചാണ് വീണ്ടും തുറന്നത്.

ഫണ്ട് പിരിവില്‍ വ്യാപകമായ ക്രമക്കേടുണ്ടായെന്ന് ആരോപിച്ച് കണ്ണൂര്‍ ഡി.സി.സിയ്‌ക്കെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. ഡി.സി.സിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.