ഇടുക്കി: ഇടുക്കി വട്ടവടയിലെ കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചലില്‍ രണ്ട് മരണം. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍, സഹോദരി ചിന്നു എന്നിവരാണ് മരണപ്പെട്ടത്.
ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂറായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് പ്രഥമിക വിവരം.
മരണപ്പെട്ട ബാലകൃഷ്ണന്റെ ഭാര്യയും മണ്ണിനടിയില്‍ കുടുങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രയിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
വട്ടവടയിലെ ഉള്‍ഗ്രാമമാണ് കൊട്ടക്കമ്പൂര്‍. ദേവികുളത്തു നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും പ്രാഥമികമായ രക്ഷാപ്രവര്‍ത്തനം അവിടുത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Landslide in Kottakamboor, Idukki; two dead.
