ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലിലെ പ്രകടനവും ഓസീസിന് വേണ്ടിയുള്ള കളിമികവുമാണ് താരത്തിന് ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വാര്‍ണറിന്റെ കളി മികവിനേക്കാളും ക്യാപ്റ്റന്‍സിയേക്കാളും കൂടുതല്‍ ഇഷ്ടം താരത്തിന്റെ ടിക് ടോക് വീഡിയോകളും ഇന്‍സ്റ്റഗ്രാം റീല്‍സുമാണ്.
അല്ലു അര്‍ജുന്‍ നായകനായ അലാ വൈകുണ്ഡപുരം എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന പാട്ടിന് ചുവടുവെച്ച് രംഗത്തെത്തിയതോടെയാണ് താരം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനായത്. ഇതിന് പിന്നാലെ അല്ലു അര്‍ജുന്റെ തന്നെ പുഷ്പയിലെ പാട്ടും രംഗങ്ങളും അതുപോലെ തന്നെ അനുകരിച്ചും വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു.

ഇതിനെല്ലാം പുറമെ 1988ന് ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ പാകിസ്ഥാന്‍ പര്യടനം എന്ന നിലയിലും ഏറെ ആവേശത്തോടെയാണ് ഇരു ടീമിന്റെയും ആരാധകര്‍ ഓസീസ് ടൂറിനെ നോക്കിക്കാണുന്നത്.
മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ടി-20 മത്സരവുമാണ് ഓസീസിന്റെ പാക് പര്യടനത്തിലുള്ളത്.
മാര്‍ച്ച് നാലിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.
Content Highlight: Social media trolls David Warner before Australia-Pakistan Series
