ഇന്ത്യ – ജപ്പാന്‍ വണ്‍ ഓഫ് മത്സരം അഞ്ച് ഓവറായി ചുരുക്കി. മോശം കാലാവസ്ഥ മൂലം ടോസ് നീണ്ടുപോയതോടെയാണ് മത്സരം അഞ്ച് ഓവറായി ചുരുക്കാന്‍ തീരുമാനമായത്. 1.3 ഓവറാകും പവര്‍പ്ലേ.

ഇതിന് മുമ്പ് നടന്ന ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ പവര്‍പ്ലേയില്‍ തന്നെ നൂറ് റണ്‍സടിച്ച് ഇന്ത്യ കരുത്തുകാട്ടിയിരുന്നു. അന്ന് അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്റെയും അഴിഞ്ഞാട്ടത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

ഇന്ന് അതേ കോംബോ, വെറും അഞ്ച് ഓവറിന്റെ മത്സരത്തില്‍, ക്രിക്കറ്റ് ലോകത്ത് താരതമ്യേന ശിശുക്കളായ ജപ്പാനെ എങ്ങനെ കടന്നാക്രമിക്കുമെന്നാണ് ആരാധകര്‍ ഭയപ്പെടുന്നത്.

ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന സഞ്ജുവും അഭിഷേകും ചേര്‍ന്ന് ജപ്പാനെ ഛിന്നഭിന്നമാക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസവും പേടിയും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

ജപ്പാന്‍ പ്ലെയിങ് ഇലവന്‍

ലാക്ലാന്‍ യമമോട്ടോലേക്, ലിയോ സാകുറാനോ-തോമസ്, കെന്‍ഡെല്‍ കാഡോവാക്കി-ഫ്‌ലെമിങ് (ക്യാപ്റ്റന്‍), ബെഞ്ചമിന്‍ ഇറ്റോ-ഡേവിസ്, വത്താറു മിയാഉച്ചി, അലക്‌സാണ്ടര്‍ ഷിറായ്പാറ്റ്‌മോര്‍ (വിക്കറ്റ് കീപ്പര്‍), ചാര്‍ളി ഹിന്‍സ്, ഇബ്രാഹിം തകാഹാഷി, ഡെക്ലാന്‍ സുസുക്കി-മക്‌കോംബ്, മക്കോട്ടോ തനിയാമ, ഷോമ സ്ലേറ്റര്‍.

Content Highlight: India vs Japan:  India Won Toss & opt to bat