റയല്‍ മാഡ്രിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാഴ്സലോണ ഇതിഹാസം കാര്‍ലസ് റെക്സാച്ച്. വാര് അവതരിപ്പിച്ചതിനു ശേഷവും ലോസ് ബ്ലാങ്കോസിന് അനുകൂലമായ തീരുമാനങ്ങളാണ് പലപ്പോഴും റഫറി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2കാറ്റിനോട് സംസാരിക്കവെയാണ് കാര്‍ലസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

കാര്‍ലസ് റെക്സാച്ച്
2026 സെപ്റ്റംബര്‍ 20ന് നടന്ന മാഡ്രിഡ് ഡെര്‍ബി മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
മത്സരത്തിനിടെ ഉണ്ടായ ചില തീരുമാനങ്ങളില്‍ റയല്‍ മാഡ്രിഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റന്‍ റോമെറോ, ലീ കാങ് ഇന്‍ എന്നിവര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നു. എന്നാല്‍ റഫറി നല്‍കിയില്ല. അതേസമയം റയല്‍ മാഡ്രിഡിന്റെ ഡീന്‍ ഹുയ്സനിന് ചുവപ്പ് കാര്‍ഡ് നല്‍കിയതോടെ അത്ലറ്റികോയ്ക്ക് പെനാല്‍റ്റി ലഭിക്കുകയും ചെയ്തു. റഫറി അത്ലറ്റികോയ്ക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നു എന്നും റയല്‍ ആരോപിച്ചു.
Un pésimo arbitraje decide el derbi.https://t.co/KeLAm0Ao9B
— Real Madrid C.F. (@realmadrid) September 20, 2026
എന്നാല്‍ റഫറിയുടെ തീരുമാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച ടീം റയല്‍ മാഡ്രിഡാണെന്നാണ് കാര്‍ലസ് റെക്സാച്ച് പറഞ്ഞത്.
‘സ്പെയിനില്‍ മാത്രമല്ല, യൂറോപ്പിലും റഫറിയുടെ തീരുമാനങ്ങളില്‍ നിന്ന് ചരിത്രപരമായി ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച ടീം റയല്‍ മാഡ്രിഡാണെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ കളിച്ചിരുന്ന കാലത്തും ബാഴ്സലോണയ്ക്ക് പലപ്പോഴും ഇത്തരം തീരുമാനങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടിട്ടുണ്ട്.
വാര് വന്നപ്പോള്‍ ഇത്തരം തെറ്റുകള്‍ കുറയുമെന്ന് ഞാന്‍ കരുതി. പന്ത് ഗോള്‍ലൈന്‍ കടന്നില്ലെങ്കില്‍ ഗോള്‍ അനുവദിക്കാതിരിക്കാനും, വ്യക്തമായ തെറ്റായ തീരുമാനങ്ങള്‍ തിരുത്താനും വാര് സഹായിക്കുമെന്നാണ് വിശ്വസിച്ചത്.
എന്നാല്‍ തീരുമാനങ്ങളെച്ചൊല്ലി പ്രശ്നങ്ങള്‍ തുടരുകയാണ്. വാര് വന്നിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്,’ കാര്‍ലസ് ചൂണ്ടിക്കാട്ടി.
മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ വിജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും അത്ലറ്റികോ മാഡ്രിഡിന് സാധിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഓരോ വീതം സമനിലയും തോല്‍വിയും അടക്കം 16 പോയിന്റാണ് അത്ലറ്റിക്കോ മാഡ്രിഡിനുള്ളത്.
ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി 15 പോയിന്റാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. സീസണില്‍ കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയിച്ച ബാഴ്സ 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
Content Highlight: Barcelona Legend Carlos Rexach slams Real Madrid
