മലയാളത്തിൽ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് സിദ്ധാർത്ഥ് ഭരതൻ. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വ്യത്യസ്ത സിനിമകളിലൂടെ സംവിധായകനായും സിദ്ധാർത്ഥ് സ്വീകാര്യത നേടിയിരുന്നു.

ഈയിടെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭ്രമയുഗം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ്‌ ചെയ്തത്. ഒരു നടൻ നിലയിൽ അഭിനയവും വളരെ ചലഞ്ചിങ് ആണെന്നായിരുന്നു സിദ്ധാർത്ഥ് അന്ന് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.

ലാലേട്ടന്റെ കൂടെ സ്പിരിറ്റിൽ അഭിനയിച്ചപ്പോഴും അതേ അവസ്ഥയായിരുന്നു. ഓരോ സീൻ ചെയ്യുമ്പോഴും അങ്ങനെയായിരുന്നു. ഇത്തരം സീനിയർ താരങ്ങളുടെ കൂടെ അഭിനയിക്കുമ്പോൾ നമുക്ക് എന്തായാലും ആ ഒരു പേടി ഉള്ളിൽ ഉണ്ടാവും. അത് ശരിക്കും ഉള്ളതാണ് നല്ലത്. അതിനർത്ഥം നമ്മൾ ശരിയായ വഴിയിൽ ആണെന്നാണ്.

വേണു ചേട്ടന്റെ കൂടെ അഭിനയിച്ചപ്പോഴും നമ്മൾ എന്ന ചിത്രത്തിൽ ഇന്നച്ചന്റെ കൂടെ അഭിനയിച്ചപ്പോഴുമെല്ലാം എനിക്ക് അതേ ഫീൽ ആയിരുന്നു. എനിക്ക് അങ്ങനെ ഒരു പേടി തോന്നാത്ത ഒരു വലിയ അഭിനേതാവ് എന്റെ അമ്മ മാത്രമാണ്.

കാരണം എനിക്ക് വ്യക്തിപരമായി അറിയുന്ന ആളല്ലേ. ഒരു നടൻ എന്ന നിലയിൽ അതെല്ലാം പുതിയത് പഠിക്കാനുള്ള സാഹചര്യങ്ങളാണ്,’ സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

Content Highlight: Sidharth Bharathan Talk About Mammootty And Other Senior Actors