തിരുവനന്തപുരം: ഫൈനലിന്റെ പ്രതീതിയുമായാണ് ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ട്വന്റി-20യ്ക്ക് ആരാധകര്‍ കാത്തിരിക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തിനായി താരങ്ങളെല്ലാം കേരളത്തിലെത്തിക്കഴിഞ്ഞു. ഗംഭീര വരവേല്‍പ്പാണ് തിരുവനന്തപുരം താരങ്ങള്‍ക്ക് നല്‍കിയത്.

സമയം പാതിരാത്രി ആയതുകൊണ്ടാകും ക്രിക്കറ്റ് ആരാധകര്‍ ആര്‍ത്ത് വിളിച്ചിട്ടും അവരുടെ ആവേശത്തോടൊപ്പം പങ്കുചേരാന്‍ ക്രിക്കറ്റ് താരങ്ങളാരും തയ്യാറായിരുന്നില്ല. അവിടേയും മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമായി രോഹിത് ശര്‍മ്മ. സെഞ്ച്വറി അടിക്കണമെന്ന് ആശംസിച്ച ആരാധകന് പൂച്ചെണ്ട് നല്‍കിയാണ് രോഹിത്ത് മറുപടി നല്‍കിയത്. ആശംസയ്ക്ക് നന്ദിയും രോഹിത്ത് നല്‍കി.


Also Read: ‘സിനിമ കല മാത്രമല്ല, രാഷ്ട്രീയ ആയുധം കൂടിയാണ്’; ഹിന്ദു മതം ആവശ്യമില്ല, ഇന്ത്യക്കാര്‍ ഹിന്ദു മതത്തില്‍ നിന്നും പുറത്തു വരണമെന്നും പാ രഞ്ജിത്ത്


തിരുവനന്തപുരത്ത് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ട്രെന്‍ഡ് ബോള്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിശ്വസനീയമായ സ്വീകരണമാണ് തങ്ങള്‍ക്ക് തിരുവനന്തപുരത്ത് ലഭിച്ചതെന്ന് സൗത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

തുടര്‍ന്ന് ടീമുകള്‍ കോവളത്തെ റാവിസ് ലീല ഹോട്ടലിലേക്ക് പോയി. അവിടെയാണ് ഇരുടീമുകള്‍ക്കും താമസ സൗകര്യമൊരുക്കിയിരുന്നത്.

വീഡിയോ കാണാം