കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂര്‍ സ്വദേശിയായ വിജേഷിനെയാണ് പൊലീസ് പിടികൂടിയത്.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കിയ കേസില്‍ വിജേഷ് അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസം അഴീകോടന്‍ മന്ദിരത്തിലെ മൂന്ന് ഫോണിലേക്കും മാറി മാറി വിളിച്ച് വിജേഷ് വധിഭീഷണി നടത്തുകയായിരുന്നു.

Also Read  ‘സുപ്രീം കോടതി അല്ല ഏത് കോടതി വന്നാലും വിശ്വാസത്തിനുമേല്‍ കൈകടത്താന്‍ ആകില്ല; സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ വലിച്ച് താഴെ ഇട്ടിരിക്കുമെന്നും കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്കും ജയരാജനും പുറമേ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനനെയും വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കോഴിക്കോട് കൊളത്തൂര്‍ ആശ്രമത്തിലെ അന്തേവാസിയാണിയാള്‍.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

DoolNews Video