[] തിരുവനന്തപുരം: ടി.പിവധക്കേസിലെ ഗൂഡാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.

ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. എസ്.പി വി.കെ അഖ്ബറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

സി.ബി.ഐക്ക് വിടുന്നതിന് തൊട്ടുമുമ്പുള്ള നടപടിക്രമത്തിന്റെ ഭാഗമാണിതെന്നാണ് പറയപ്പെടുന്നത്.

ഡി.വെ..എസ്.പിമാരായ ജെയ്‌സണ്‍.കെ എബ്രഹാം,  സി.ഡി ശ്രീനിവാസന്‍,  ബിജു ഭാസ്‌കര്‍,  വടകര സി.ഐ സുരേഷ് ബാബു,  എടച്ചേരി എസ്.ഐ സാജു എസ് ദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

ഇതിനിടെ കെ.കെ രമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.