തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ്ഭവന് അറിയിച്ചത്.
ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവന് വൃത്തങ്ങള്‍ പറഞ്ഞു. പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അറിയിപ്പില്‍ പറഞ്ഞു.
‘ശനിയാഴ്ച രാവിലെ മുതല്‍ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,’ എന്നാണ് ഗവര്‍ണര്‍ ഓഫ് കേരള ട്വീറ്റ് ചെയ്തത്.
Hon’ble Governor Shri Arif Mohammed Khan said “My Facebook page appears to be hacked since today morning. The matter has been reported and efforts are on to restore the page “: PRO KeralaRajBhavan pic.twitter.com/O1dhIiWN6v
— Kerala Governor (@KeralaGovernor) October 15, 2022
നിലവില്‍ 2,53,000 ഫോളോവേഴ്സുള്ള പേജാണ് കേരള ഗവര്‍ണര്‍ക്ക് ഫേസ്ബുക്കിലുള്ളത്. ട്വിറ്ററില്‍ കേരള ഗവര്‍ണറെ 1,43,000 ആളുകള്‍ പിന്തുടരുന്നുണ്ട്.
CONTENT HIGHLIGHTS: Kerala Governor Arif Muhammad Khan’s official Facebook page hacked
