കൊച്ചി: ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജിത്തിനെ ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡിനു നാമ നിര്‍ദ്ദേശം. അന്താര്‍ഷ്ട്ര ഹോക്കി ഫെഡറേഷനാണ് നാമ നിര്‍ദ്ദേശം നല്‍കിയത്. ജോര്‍ജ്ജ് പിന്നര്‍(ഇംഗ്ലണ്ട്), ആന്‍ഡ്ര്യൂ ചാര്‍ട്ടര്‍ ( ആസ്‌ത്രേലിയ ), ജാപ്പ് സ്‌റ്റോക്കമാന്‍(നെതര്‍ലന്റ്), ജുവാന്‍ വിവാല്‍ഡി(അര്‍ജന്റീന) എന്നിവരാണ് ശ്രീജിത്തിനൊപ്പം നാമ നിര്‌ദ്ദേശം ലഭിച്ച മറ്റു പ്രമുഖര്‍.
അതേസമയം തന്റെ പേര് അവാര്‍ഡിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് ശ്രീജിത്ത് അറിഞ്ഞിട്ടില്ല. സുഹൃത്തായ ജാപ്പ് സ്‌റ്റോക്ക്മാന്‍ ഫേസ് ബുക്ക് പേജിലിട്ട പോസ്റ്റിലൂടെയാണ് കാര്യം ശ്രീജിത്ത് അറിയുന്നത്.
എന്റെ സുഹൃത്തായ സ്റ്റോക്കമാന്‍ അദ്ദേഹത്തിന് വോട്ടഭ്യര്‍ത്ഥിച്ച് ഇട്ട പോസ്റ്റ് കാണുന്നതുവരെ എന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം നല്‍കിയ പോസ്റ്റില്‍ എന്റെ പേരും കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എനിക്കവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും മികച്ച അഞ്ച് ഗോള്‍കീപ്പര്‍മാരില്‍ ഉള്‍പ്പെടാന്‍ സാധിച്ചത് തന്നെ വലിയ ബഹുമതിയാണ്. ശ്രീജിത്ത് പറഞ്ഞു
ഇന്ത്യയെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണത്തിലേക്ക് നയിച്ച മികച്ച രണ്ടു സേവുകളുള്‍പ്പെട മികച്ച പ്രകടനമാണ് ഈ സീസണില്‍ ശ്രീജിത്ത് കാഴ്ച്ചവെച്ചത്. കഴിഞ്ഞ മാസം ആസ്‌ത്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയയെ വിജയത്തിലെത്തിക്കുന്നതിലും ശ്രീജിത്തിന് ഒരു സുപ്രധാന പങ്കുണ്ടായിരുന്നു.
ശ്രീജിത്തിനൊപ്പം വേറെ രണ്ട് പേര്‍ക്കു കൂടി ഇന്ത്യയില്‍ നിന്ന് അന്താര്‍ഷ്ട്ര ഹോക്കി ഫെഡറേഷന്‍ ബഹുമതികളിലേക്ക് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. റൈസിങ് പ്രെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനായി സ്‌ട്രൈക്കര്‍ ആകാശ്ദീപ് സിങും ഇതേ അവാര്‍ഡിനായി വനിതാ വിഭാഗത്ത് നിന്ന് റാണി റാംപാലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
