ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 43 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്. ക്രീസിലുള്ളത് ഗസ് ആറ്റ്കിങ്‌സണ്‍ (12), വില്‍ ജാക്‌സ് (19) എന്നിവരാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്. ബ്രൂക്ക് 69 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 67 റണ്‍സ് നേടി. ജോ റൂട്ട് 52 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സും നേടി.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ത്രീ ലയണ്‍സ് ഇതിഹാസ താരം റൂട്ട്. ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത് (മിനിമം 500). ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും ഡി വില്ലിയേഴ്‌സിനെയും അടക്കം വെട്ടിനിരത്തിയാണ് താരം മുന്നേറിയത്.

ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് നേടുന്ന താരങ്ങള്‍

ജോ റൂട്ട് – ഇംഗ്ലണ്ട് – 180.00 (2026, 540 റണ്‍സ്)*

മൈക്കല്‍ ഹസി – ഓസ്‌ട്രേലിയ – 146.75 (2005, 587 റണ്‍സ്)

വിരാട് കോഹ്‌ലി – ഇന്ത്യ – 133.55 (2018, 1202 റണ്‍സ്)

വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 131.50 (1979, 526 റണ്‍സ്)

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 107.50 (2012, 645 റണ്‍സ്)

ജോണി ബെയര്‍‌സ്റ്റോ – ഇംഗ്ലണ്ട് – 106.80 (2017, 534 റണ്‍സ്)

ലാന്‍സ് ക്ലൂസ്‌നര്‍ – സൗത്ത് ആഫ്രിക്ക – 94.88 (1999, 854 റണ്‍സ്)

2026ല്‍ ഏകദിനത്തില്‍ ഏഴ് മത്സരങ്ങളാണ് റൂട്ട് കളിച്ചത്. 61, 75, 111*, 76*, 99*, 74*, 44 എന്നിങ്ങനെയാണ് റൂട്ട് സ്‌കോര്‍ ചെയ്തത്.

മത്സരത്തില്‍ ബെന്‍ ഡക്കറ്റ് 32 റണ്‍സ് നേടിയാണ് മടങ്ങിയത്. ജോസ് ബട്‌ലര്‍ 31 റണ്‍സ് നേടിയും പുറത്തായി. ലങ്കയ്ക്ക് വേണ്ടി സച്ചിന്ദു കോളമ്പാഗ് മൂന്ന് വിക്കറ്റുകളും അസിതാ ഫെര്‍ണാണ്ടോ, സുഷ്മന്ദ ചമീര, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: Joe Root In Great Record Achievement In ODI Cricket