ബാഴ്‌സലോണ വിട്ട് ചൈനീസ് ലീഗിലേക്ക് പോകാനൊരുങ്ങുന്ന ബാഴ്‌സയുടെ മുത്ത് ആേ്രന്ദ ഇനിയേസ്റ്റയെ റയല്‍ ബെറ്റിസിലേക്ക് വിളിച്ച് പരിശീലകന്‍ ക്വിക്കെ സെറ്റിന്‍. ട്വിറ്ററിലാണ് സ്‌പെയിന്‍ താരത്തോടുള്ള ആരാധനയും സ്‌നേഹവും തുറന്നു പ്രകടിപ്പിച്ച് സെറ്റിന്‍ രംഗത്ത് വന്നിരിക്കുന്നത്.
വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സീസണ്‍ അവസാനിച്ചാല്‍ ചൈനീസ് ലീഗിലേക്ക് പോകുമെന്ന് സൂചന നല്‍കിയിരുന്നു.
Read more: CR7- പ്ലേസ്റ്റേഷനും മൈതാനത്തിനുമിടയില്‍
കഴിഞ്ഞ ദിവസം ബാഴ്‌സ കിങ്‌സ് കപ്പ് ചാമ്പ്യന്മാരായപ്പോള്‍ മെസ്സിയും ബാഴ്‌സ ടീമും ഇനിയസ്റ്റയെ ആദരിച്ചിരുന്നു. കിങ്‌സ്‌കപ്പ് ആദ്യം കപ്പ് ഉയര്‍ത്താന്‍ അനുവദിച്ചായിരുന്നു സഹതാരങ്ങള്‍ അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചിരുന്നത്. സാധാരണ നിലയില്‍ നായകനും ഉപനായകനും ചേര്‍ന്നാണ് കപ്പുയര്‍ത്തുക.
