'തരിഗാമിക്ക് കശ്മീരിലേക്ക് മടങ്ങാം'; പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി
Kashmir Turmoil
'തരിഗാമിക്ക് കശ്മീരിലേക്ക് മടങ്ങാം'; പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 1:31 pm

ന്യൂദല്‍ഹി: സി.പി.ഐ.എം നേതാവും ജമ്മു കശ്മീര്‍ മുന്‍ എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് കശ്മീരിലേക്ക് പോകാമെന്ന് സുപ്രീം കോടതി. തരിഗാമിക്ക് എന്തെങ്കിലും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും കോടതി അറിയിച്ചു.

എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകായിരുന്ന തരിഗാമിക്ക് ഡോക്ടര്‍മാര്‍ അനുവദിക്കുകയാണെങ്കില്‍ മടങ്ങിപ്പോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. സെപ്തംബര്‍ ഒന്‍പതിനാണ് തരിഗാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആവശ്യം എന്ന് ചോദിച്ചു. ‘തരിഗാമി ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വാഹനങ്ങള്‍ പിന്‍വലിക്കുകയും യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു,’ എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാമചന്ദ്രന്‍ അദ്ദേഹം കോടതിയെ അറിയിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇദ്ദേഹം.

തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ചും കോടതി അന്വേഷിച്ചു. തരിഗാമി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായി അഭിഭാഷകന്‍ മറുപടി നല്‍കി. ഇതോടെയാണ് തരിഗാമിക്ക് തിരികെ പോകാമെന്ന് കോടതി വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ