ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 12.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ത്രീ ലയണ്‍സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ടോം ബാന്റണ്‍ ആണ്. 24 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്. സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 30 റണ്‍സും നേടിയാണ് കളം വിട്ടത്. ഇതോടെ ഒരു ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്.
ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ബട്‌ലറിന് സാധിച്ചത്. മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ ടി-20 15000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനും ബട്‌ലറിന് സാധിച്ചു. ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡ് 14999 റണ്‍സുമായി മുന്നിലുണ്ടായിരുന്നു. 15000 റണ്‍സിന് വെറും ഒറ്റ റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് ബട്‌ലര്‍ പൊള്ളാര്‍ഡിനെ ഓവര്‍ട്ടേക്ക് ചെയ്ത് ചരിത്രം സൃഷ്ടിച്ചത്.
ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ് എന്ന ക്രമത്തില്‍
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 497 – 15000
കെയ്‌റോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) – 671 – 14999
അലക്‌സ് ഹേല്‍സ് (ഓസ്‌ട്രേലിയ) – 531 – 14581
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 455 – 14562
കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ്, ഇംഗ്ലണ്ട്, ഇംഗ്ലണ്ട് ലയണ്‍സ്, ഇംഗ്ലണ്ട് ഇലവന്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലങ്കാഷയര്‍, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, മുംബൈ ഇന്ത്യന്‍സ്, പാര്‍ള്‍ റോയല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സോമര്‍സെറ്റ്, സിഡ്‌നി തണ്ടര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബട്‌ലര്‍ റണ്‍സ് നേടിയ.
അതേസമയം മത്സരത്തില്‍ ലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീര, വാനിന്ദു ഹസരങ്ക, ഈഷന്‍ മലിംഗ, തരിന്തു രത്‌നയാകെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ബാറ്റിങ്ങില്‍ ലങ്കയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പാത്തും നിസംഗയാണ്. 21 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 31 റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി.
Content Highlight: Jos Buttler Create Historical Record In T-20 Cricket
