അഫ്ഗാനിസ്ഥാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ദൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 127 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാൻ 94 റൺസിന് പുറത്താവുകയായിരുന്നു.
സൂപ്പർ താരം അഭിഷേക് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തിൽ സെഞ്ച്വറി നേടിയ താരം 34 പന്തിൽ 108 റൺസുമായാണ് തിളങ്ങിയത്. 11 കൂറ്റൻ സിക്സുകളും ഒമ്പത് ഫോറുകളും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഇന്റർനാഷണൽ ടി-20യിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും അഭിഷേകിന് സാധിച്ചു. മൂന്നാം സെഞ്ച്വറിയോടെ മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് അഭിഷേക് പട്ടികയിൽ സ്ഥാനം പിടിച്ചത്.
നാല് സെഞ്ച്വറികൾ നേടിയ മുൻ ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവും അഞ്ച് സെഞ്ച്വറികളുമായി മുൻ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ഈ പട്ടികയിൽ അഭിഷേകിന് മുന്നിലുള്ളത്.
ഇന്റർനാഷണൽ ടി-20യിൽ ഏറ്റവുമധികം സെഞ്ച്വറി ഇന്ത്യൻ താരം, സെഞ്ച്വറികളുടെ എണ്ണം
രോഹിത് ശർമ-5
സൂര്യകുമാർ യാദവ്-3
അഭിഷേക് ശർമ-3
സഞ്ജു സാംസൺ-3
തിലക് വർമ-2
കെ.എൽ രാഹുൽ-2
ഇഷാൻ കിഷൻ – 1
സുരേഷ് റെയ്ന – 1
ദീപക് ഹൂഡ – 1
വിരാട് കോഹ്‌ലി – 1
ശുഭ്മൻ ഗിൽ – 1
യശ്വസി ജെയ്‌സ്വാൾ – 1
ഋതുരാജ് ഗെയ്‌ക്വാദ് – 1
ഈ റെക്കോഡിങ് പുറമെ, ടി-20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തെത്താനും അഭിഷേകിന് സാധിച്ചു. വിരാട് കോഹ്‌ലിയും ഡി കോക്കും വാർണറുമടക്കമുള്ള വമ്പന്മാർക്കൊപ്പമാണ് അഭിഷേക് സ്ഥാനം പിടിച്ചത്. ടി-20യിലെ താരത്തിന്റെ പത്താം സെഞ്ച്വറിയായിരുന്നു ഇത്.

ടി-20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം, ടീം, സെഞ്ച്വറികളുടെ എണ്ണം, ഇന്നിങ്‌സ്
ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) – 22 (455)
ബാബർ അസം (പാകിസ്ഥാൻ) – 13 (346)
അഭിഷേക് ശർമ (ഇന്ത്യ) – 10 (205)
വിരാട് കോഹ്‌ലി (ഇന്ത്യ) – 10 (413)
ക്വിന്റൺ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 10 (449)
ഡേവിഡ് വാർണർ (ഓസ്‌ട്രേലിയ) – 10 (438)
ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക) – 9 (426)
സഹിബ്‌സാദ ഫർഹാൻ (പാകിസ്ഥാൻ) – 9 (175)
റൈലി റൂസോ (സൗത്ത് ആഫ്രിക്ക) – 9 (399)
ജോസ് ബട്‌ലർ (ഇംഗ്ലണ്ട്) – 9 (496)
മൈക്കൽ ക്ലിംഗർ (ഓസ്‌ട്രേലിയ) – 8 (198)
ആരോൺ ഫിഞ്ച് (ഓസ്‌ട്രേലിയ) – 8 (380)
രോഹിത് ശർമ (ഇന്ത്യ) – 8 (459)
ഗ്ലെൻ മാക്‌സ്‌വെൽ (ഓസ്‌ട്രേലിയ) – 8 (491)
കെ.എൽ. രാഹുൽ (ഇന്ത്യ) – 8 (240)
സഞ്ജു സാംസൺ (ഇന്ത്യ) – 8 (334)
ക്രിസ് ലിൻ (ഓസ്‌ട്രേലിയ) – 8 (312)
ജെയിംസ് വിൻസ് (ഇംഗ്ലണ്ട്) – 8 (489)
Content Highlight: Abhishek Sharma create a historical record in T20
