തിരുവനന്തപുരം: കൊവിഡ് വ്യാജ ചികത്സയുടെ പേരില്‍ മോഹനനെ അറസ്റ്റ് ചെയ്തു. ജ്യാമം ഇല്ലാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു പരിശോധന. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

മോഹനന്ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

കൊറോണ അടക്കം ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ട് മോഹനന്‍ രംഗത്തെത്തിയിരുന്നു.

ഈ വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനനെ  ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞുവെച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ