2026 ഫിഫ ലോകകപ്പില്‍ സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരത്തിൽ 85 മിനിട്ടുകള്‍ വരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ബെല്‍ജിയം തിരിച്ചുവരവ് നടത്തിയത്.
സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച സെനഗല്‍ 51 മിനിട്ടുകളില്‍ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. കോച്ച് നടത്തിയ ചില മാറ്റങ്ങള്‍ ബെല്‍ജിയത്തിന് 86ാം മിനിട്ടില്‍ ആദ്യ ഗോള്‍ സമ്മാനിച്ചു.
Belgium complete the comeback to enter the Round of 16! 💪#FIFAWorldCup
രണ്ട് ഗോളുകള്‍ കൂടി അടിച്ചാണ് ബെല്‍ജിയം വിജയം സ്വന്തമാക്കിയത്. ബെല്‍ജിയത്തിന്റെ വിജയഗോള്‍ പിറന്നത് എക്‌സ്ട്രാ ടൈമിലെ 120+ 5ാം മിനിട്ടിലാണ്. ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അനായാസം യൂറി ടൈലെമാന്‍സ് വലയിലെത്തിക്കുകയായിരുന്നു.
120+ 5ാം മിനിട്ടില്‍ തങ്ങളുടെ ബോക്‌സിനുള്ളിലേക്ക് കടന്നുവന്ന പന്ത് സെനഗല്‍ ഡിഫന്‍ഡര്‍ ക്ലിയര്‍ ശ്രമിക്കുമ്പോള്‍ പുറകില്‍ നിന്ന് നിന്നെത്തിയ ടൈലെമാന്‍സ് സ്വാഭാവികമായ ഒരു കോണ്‍ടാക്റ്റില്‍ താഴെ വീഴുന്നു. പിന്നാലെ റഫറി വാര്‍ പരിശോധനയിലൂടെ പെനാല്‍റ്റി വിധിക്കുകയായിരുന്നു.
ഇപ്പോള്‍ ഈ പെനാല്‍റ്റിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ റഫറി ബെല്‍ജിയത്തിന് നല്‍കിയ ഈ പെനാല്‍റ്റി സെനഗലിനോടും ആഫ്രിക്കന്‍ ടീമുകളോടുമുള്ള അനീതിയാണെന്നാണ് വിമര്‍ശനം.
സെനഗല്‍ ഡിഫന്‍ഡറുടേത് ഒരു ക്ലീന്‍ ടാക്കിള്‍ ആണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. റീപ്ലേകളില്‍ ഡിഫന്‍ഡര്‍ പന്തില്‍ ആദ്യം തൊടുന്നത് കാണാമായിരുന്നുവെന്നും ചിലര്‍ ചൂണ്ടികാണിക്കുന്നു. ടാക്കിള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതിന് ശേഷമാണ് ടൈലെമാന്‍സ് സെനഗല്‍ താരത്തിന്റെ കാലിൽ തട്ടി താഴെ വീണതെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്.
തെളിവുകള്‍ ഈ പെനാല്‍റ്റി തീരുമാനം തെറ്റാനാണെന്നാണ് കാണിക്കുന്നതെന്നാണ് ഒരു പക്ഷക്കാരുടെ വാദം. ഈ തീരുമാനം ആഫ്രിക്കന്‍ ഫുട്‌ബോളിനോടും ടീമുകളോടും അന്താരാഷ്ട്ര തലത്തില്‍ കാണിക്കുന്ന അനീതിക്ക് ഉദാഹരണമാണെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍, മറുവശത്ത് ഇത്തരം വിമര്‍ശനം വെറുതെയാണെന്നും അതൊരു ക്ലിയര്‍ പെനാല്‍റ്റിയാണെന്നുമാണ് ചിലരുടെ പക്ഷം.
Content Highlight: Controversy on penalty awarded to Belgium against Senagal FIFA World Cup 2026 knock out match