ബാച്ചിലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന് നസ്ലെന്. സംവിധായകന് അമല്‍ നീരദില്‍ നിന്ന് സിനിമയുടെ ഭാഗമാകാനുള്ള വിളിയെത്തിയപ്പോള്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ലെന്നും യെസ് എന്ന് മാത്രമായിരുന്നു മറുപടിയെന്നും നസ്ലെന് പറഞ്ഞു.
താനും ചന്തുവും ഒരുപോലെ ആഗ്രഹിച്ച ഒരു കാര്യം ജീവിതത്തില്‍ സംഭവിച്ചതിന്റെ സന്തോഷം വലുതായിരുന്നെന്നും താരം പറഞ്ഞു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്ലെന്.
ബാച്ചിലര്‍ പാര്‍ട്ടിയിലെ ഏതെങ്കിലും കഥാപാത്രത്തെ രണ്ടാം ഭാഗത്തിലേക്ക് കൊണ്ടുവരാന്‍ അവസരം ലഭിച്ചാല്‍ ആരെയായിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിനും നസ്ലെന് മറുപടി നല്കി. പൃഥ്വിരാജിനെയും നിത്യ മേനോനെയുമാണ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു. എന്നാല്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമല്ലെന്നും നസ്ലെന് വ്യക്തമാക്കി.

നസ്ലെന് Photo: Mathrubhumi/screen grab
‘പൃഥ്വിരാജിനെയും നിത്യ മേനോനെയുമാണ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. പിന്നെ ഇത് പൂര്‍ണമായും വേറൊരു കഥയാണ്. വേറൊരു സിനിമയാണ്. വേറൊരു സെറ്റപ്പ് എന്ന് പറയാം. ആദ്യ സിനിമയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്യാന്‍ ശ്രമിച്ച സിനിമയാണിത്. രാജുവേട്ടന് ഈ സിനിമയിലില്ല,’ നസ്ലെന് പറഞ്ഞു.
തമിഴിലെ ആദ്യ ചിത്രമായ സീനിന് ലഭിച്ച വിജയത്തില്‍ സന്തോഷമുണ്ടെന്നും നസ്ലെന് അഭിമുഖത്തില്‍ പറഞ്ഞു. ‘ ഞാന്‍ ഇപ്പോള്‍ ഇരട്ടി സന്തോഷത്തിലാണ്. സീന്‍ പോലൊരു സിനിമയുടെ ഹാപ്പിനെസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ ബാച്ചിലര്‍ പാര്‍ട്ടി പോലെ ഒത്തിരി പേര് കാത്തിരിക്കുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഈ ബാച്ചിലര്‍ ഗ്യാങ്ങിലെ ഒരു മെമ്പറാണ് ഞാന്‍. ബാക്കി നമുക്ക് സിനിമയില്‍ കാണാം,’ നസ്ലെന് പറഞ്ഞു.

Bachelor Party D’eux Photo: Trailer/youtube
ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ടതിനുശേഷം കുഞ്ചാക്കോ ബോബന് തന്നെ വിളിച്ച അനുഭവവും നസ്ലെന് ഓര്‍ത്തെടുത്തു.
‘തണ്ണീര്‍മത്തന്‍ കണ്ടശേഷം ചാക്കോച്ചന് എന്നെ വിളിച്ചിരുന്നു. അന്ന് ഞാന്‍ സ്കൂളിലാണെന്നാണ് അദ്ദേഹം കരുതിയത്. കോളേജിലാണെന്നും സെക്കന്‍ഡ് ഇയറിലാണെന്നും പറഞ്ഞു. അങ്ങനെയൊരു കോള്‍ നമ്മള് പ്രതീക്ഷിക്കുന്നില്ലല്ലോ. ശരിക്കും സര്‍പ്രൈസായിരുന്നു,’ താരം പറഞ്ഞു.
Content Highlight: I’d Like to Bring Rajuettan into This Film”; Naslen on Which Character He Wants from the First Part of Bachler Party
