ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അവസാന മത്സരത്തിൽ കിവികളെ എറിഞ്ഞു വീഴ്ത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്. ഇന്ത്യ മുന്നോട്ട് വെച്ച 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 48.1 ഓവറിൽ 187 റൺസിന് പുറത്തായി. സ്വന്തം മണ്ണിൽ തുടർച്ചയായ 11 വിജയങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഒരു ഏകദിന പരമ്പര പരാജയപ്പെടുന്നത്. 2019ൽ ഇന്ത്യയോട് തന്നെയാണ് കിവീസ് അവസാനമായി ഒരു ഹോം പരമ്പര തോറ്റത്.

മത്സരത്തിൽ ഇന്ത്യക്കായി പേസർ യാഷ് താക്കൂർ അരങ്ങേറ്റം കുറിച്ചിരുന്നു. റൺസ് ഒന്നും നേടാതെയാണ് ബാറ്റിങ്ങിൽ താരം മടങ്ങിയത്. നാല് പന്തിൽ നിന്നും പൂജ്യം റൺസ് നേടിയാണ് യാഷ് മടങ്ങിയത്. ഇതോടെ ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങൾക്കൊപ്പവും യാഷിന്റെ പേര് രേഖപ്പെടുത്തപ്പെട്ടു. ഈ നിർഭാഗ്യത്തിലെത്തുന്ന പത്തൊമ്പതാം ഇന്ത്യൻ താരമാണ് യാഷ്.

ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങൾ, വർഷം

ബിഷൻ സിങ് ബേദി – – 1974

സുരീന്ദർ ഖന്ന – – 1974

റോജർ ബിന്നി – 1980

യോഗ്‌രാജ് സിങ് – 1980

കെ. ശ്രീകാന്ത് – 1980

അശോക് പട്ടേൽ – 1984

ലാൽചന്ദ് രാജ്പുത് – 1985

സഞ്ജീവ് ശർമ – 1988

സച്ചിൻ ടെണ്ടുൽക്കർ – 1989

വി.വി.എസ്. ലക്ഷ്മൺ – 1998

ജ്ഞാനേന്ദ്ര പാണ്ഡെ – 1999

ജയ് പ്രകാശ് യാദവ് – 2002

അവിഷ്കാർ സാൽവി – 2003

എം.എസ്. ധോണി – 2004

സുരേഷ് റെയ്ന – 2005

വസീം ജാഫർ – 2006

ശിഖർ ധവാൻ – 2010

യാഷ് താക്കൂർ – 2026

അതേസമയം മത്സരത്തിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡ് ബാറ്റർമാരെയൊന്നും തന്നെ ക്രീസിലുറച്ചുനിൽക്കാൻ സമ്മതിച്ചില്ല. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് കിവികൾക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്. നവംബർ 19 മുതൽ 23 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. നവംബർ 27 മുതൽ ഡിസംബർ ഒന്ന് വരെ രണ്ടാം ടെസ്റ്റും അരങ്ങേറും.

 

Content Highlight: Yash Takur set a unfortunate record in debut odi match for india