2026 അണ്ടർ 19 ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായി ഇന്ത്യയുടെ കൗമാരപ്പട. കലാശ പോരാട്ടത്തിൽ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. 2025ൽ ഇന്ത്യയെ 191 റൺസിന് വീഴ്ത്തി കിരീടം ചൂടിയ പാകിസ്ഥാനെ തന്നെ ഇത്തവണ പകരം വീട്ടി കിരീടം നേടിയിരിക്കുകയാണ് ഇന്ത്യ.

പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ ടോട്ടൽ ഇന്ത്യ അവസാന പന്തിൽ ഒമ്പത് വിക്കറ്റ് ബാക്കിനിൽക്കെയാണ് മറികടന്നത്. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് ചന്ദാനി  80 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. അഞ്ച് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.

ടൂർണമെന്റിൽ മിന്നും ഫോം തുടർന്ന ആര്യവീർ സെവാഗ് ഫൈനലിലും അർധ സെഞ്ച്വറി നേടി കരുത്ത് കാട്ടി. 61 പന്തിൽ നിന്നും ഒമ്പത് ഫോറുകൾ നേടി 58 റൺസാണ് താരം നേടിയത്. മനൽ ചൗഹാൻ 47 റൺസ് നേടിയപ്പോൾ അവസാന നിമിഷം വരെ ക്രീസിൽ നിലയുറപ്പിച്ച മോഹിത് ഉൽവയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 26 പന്തുകളിൽ നിന്നും അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം പുറത്താവാതെ 49 റൺസാണ് മോഹിത് അടിച്ചെടുത്തത്.

അവസാന പന്തിൽ വിജയിക്കാൻ മൂന്ന് റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന പന്തിൽ ബൗണ്ടറി നേടിയാണ് മോഹിത് ഇന്ത്യയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചത്.

പാക് ബൗളിങ്ങിൽ റിസ്‌വാനുള്ള മൂന്ന് വിക്കറ്റുകളും നിഖാബ് ഷഫീഖ് രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. അലി റാസ, മുഹമ്മദ് സയ്യാം, ഹസ്നെയ്ൻ അബ്ബാസ് ദാർ എന്നിവർ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനുവേണ്ടി ഉസ്മാൻ ഖാൻ 111 പന്തിൽ 107 റൺസും അബ്ദുൾ ഖാദിർ 54 പന്തിൽ 80 റൺസും നേടി. ക്യാപ്റ്റൻ ഫർഹാൻ യൂസുഫ് 60 പന്തിൽ 63 റൺസ് നേടി. ആദ്യ എട്ട് ഓവറിൽ ഉസ്മാൻ ഖാൻ ഹയാം ഖാനുമായി ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. രണ്ടാം വിക്കറ്റിൽ അബ്ദുൾ ഖാദിറുമായി ചേർന്ന് ഉസ്മാൻ 18 ഓവറിൽ 135 റൺസ് ചേർത്തു.

ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേൽ നാല് വിക്കറ്റും സി. വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി.

 

Content Highlight: India beat Pakistan and won 2026 under 19 Asia cup