അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖാന്റെ സെഞ്ച്വറിയുടെ കരുത്തില്‍ 50 ഓവറില്‍ 337 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. ഓപ്പണര്‍മാരായ ആര്യവീര്‍ സെവാഗും ലക്ഷ്യ റായ്ചന്ദാനിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 17.4 ഓവറില്‍ 95 റണ്‍സ് നേടി. 61 പന്തില്‍ 58 റണ്‍സെടുത്ത ആര്യവീര്‍ സെവാഗിനെ 18ാം ഓവറില്‍ നിഖാഹ് ഷഫിഖ് പുറത്താക്കി.

ഒമാനിലെ അല്‍ അമെരാത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനുവേണ്ടി ഉസ്മാന്‍ ഖാന്‍ 111 പന്തില്‍ 107 റണ്‍സും അബ്ദുള്‍ ഖാദിര്‍ 54 പന്തില്‍ 80 റണ്‍സും നേടി. ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസുഫ് 60 പന്തില്‍ 63 റണ്‍സ് നേടി.

ആദ്യ എട്ട് ഓവറില്‍ ഉസ്മാന്‍ ഖാന്‍ ഹയാം ഖാനുമായി ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. രണ്ടാം വിക്കറ്റില്‍ അബ്ദുള്‍ ഖാദിറുമായി ചേര്‍ന്ന് ഉസ്മാന്‍ 18 ഓവറില്‍ 135 റണ്‍സ് ചേര്‍ത്തു.

തകര്‍ത്തടിച്ച ഇരുവരും പുറത്താകുമ്പോഴേക്കും പാകിസ്ഥാന്‍ മുന്നൂറിനടുത്തെത്തിയിരുന്നു.  ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേല്‍ നാല് വിക്കറ്റും സി. വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി.

നിലവില്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന നിലയിലുള്ള ഇന്ത്യയ്ക്ക് ജയിക്കാന്‍ ഇനി 29 ഓവറില്‍ 222 റണ്‍സ് ആണ് വേണ്ടത്.,

അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ഫൈനല്‍ ടിക്കറ്റ് നേടിയത്.

2025ല്‍ ഇന്ത്യയെ 191 റണ്‍സിന് തോല്‍പ്പിച്ച പാകിസ്ഥാനാണ് കിരീടം നേടിയത്. ഇത്തവണ അതിന് പകരം വീട്ടാനാകും ഇന്ത്യയുടെ ശ്രമം.

Content highlight: Under-19 Asia Cup Final: Pakistan goes big with the bat; India hits back.