ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതില്‍ വിമര്‍ശനവുമായി മുന്‍ താരം ക്രിസ് ശ്രീകാന്ത്. പരമ്പരയില്‍ ഏറ്റവും വലിയ നിരാശയായി മാറിയത് രോഹിത്താണെന്നും യശസ്വി ജെയ്സ്വാള്‍ പുറത്തിരിക്കുന്നത് രോഹിത് കാരണമാണെന്നും ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം നടത്താന്‍ രോഹിത് ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
‘ന്യൂസിലാന്‍ഡിനെതിരായ ഈ ഏകദിന പരമ്പരയില്‍ ഏറ്റവും വലിയ നിരാശയായി മാറിയത് രോഹിത് ശര്‍മയാണ്. യശസ്വി ജെയ്സ്വാള്‍ എന്നൊരു താരം പുറത്തിരിക്കുന്നത് താങ്കള്‍ കാരണമാണെന്ന കാര്യം ഓര്‍ക്കണം, അതിനാല്‍ നന്നായി ബാറ്റ് ചെയ്യാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.

രോഹിത് ശര്‍മ
2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പോകുന്ന ഒരാളെന്ന നിലയില്‍, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ താങ്കള്‍ക്ക് കഴിയണം. ബാറ്റ് ചെയ്യുമ്പോള്‍ വളരെ നിസാരമായ സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. കളിക്കളത്തില്‍ കാണേണ്ട ആവേശം എവിടെ? സിംഗിളുകളും ഡബിളുകളും എവിടെ?
അദ്ദേഹത്തില്‍ നിന്ന് ഇതിലും മികച്ച പ്രകടനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ന്യൂസിലാന്‍ഡിനെതിരെ ഒട്ടും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിലവില്‍ പരമ്പരയില്‍ നാസ് മത്സരത്തില്‍ നിന്ന് വെറും 23 റണ്‍സ് മാത്രമാണ് താരം നേടിയത്. ഓക്ലാന്ഡില് നടന്ന മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായ രോഹിത് വെല്ലിങ്ടണ്ണിലെ രണ്ടാം മത്സരത്തില്‍ 23 റണ്‍സ് നേടി. മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും നാലാം മത്സരത്തില്‍ കളത്തിലിറങ്ങിയ രോഹിത് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.
New Zealand win the 4th ODI by 244 runs. We go again for the 5th and final ODI on Sunday with #TeamIndia leading the series 2-1. Scorecard ▶️ https://t.co/5IIzn3UMi2 #NZvIND https://t.co/a9HZSGxfQK
— BCCI (@BCCI) November 13, 2026
അതേസമയം ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ബെയ് ഓവലില്‍ നടന്ന മത്സരത്തില്‍ 224 റണ്‍സിന്റ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 333 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു.
എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ 26.4 ഓവറില്‍ 89 റണ്‍സിന് ഓള് ഔട്ട് ചെയ്താണ് കിവികള്‍ കരുത്ത് കാട്ടിയത്. ഏകദിന ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. നവംബര്‍ അഞ്ചിനാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അവസാന മത്സരം.
