അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇതിഹാസം ലയണല്‍ മെസി വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. ഉറുഗ്വേയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ പരാജയം.
ജെറോനിമോ റൂളിയുടെ കീഴില്‍ ഇറങ്ങിയ അര്‍ജന്റീന ലിയനാര്‍ഡോ ബാലര്‍ഡിയുടെ ഓണ്‍ ഗോളിലാണ് ആദ്യ ഗോള്‍ വഴങ്ങിയത്. മത്സരത്തിലെ രണ്ടാം പകുതിക്ക് ശേഷം 48ാം മിനിട്ടിലാണ് അര്‍ജന്റീന ബാലര്‍ഡിയിലൂടെ ഗോള്‍ വഴങ്ങിയത്.
⏱️ Full time at La Bombonera! 🇦🇷 Argentina 1 🆚 2 Uruguay 🇺🇾 https://t.co/AEn489AYGm
— Selección Argentina in English (@AFASeleccionEN) November 14, 2026
അധികം വൈകാതെ 53ാം മിനിട്ടില്‍ മാക്‌സിമിലാമോ അറൗജോയുടെ കാലില്‍ നിന്നും ഉറുഗ്വേ ലീഡ് നേടി 0-2എന്ന നിലയിലെത്തി. ശേഷം അര്‍ജന്റീനയ്ക്കായി 73ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടിയെങ്കിലും പിന്നീട് സമനില പിടിക്കാന്‍ പോലും സാധിച്ചില്ല.
മത്സരത്തില്‍ സര്‍വ മോഖലയിലും അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയെങ്കിലും വിജയം ഇതിഹാസം ലയണല്‍ മെസിയുടെ വിടവ് ടീമിനെ ഏറെ ബാധിച്ചിട്ടുണ്ടെന്ന് കരുതാം. ഉറുഗ്വേയ്‌ക്കെതിരെ 18 ഷോട്ടുകള്‍ ലക്ഷ്യം വെച്ചപ്പോള്‍ ആറ് ഗോളുകള്‍ ഓണ്‍ ടാര്‍ഗറ്റിലെത്തിക്കാനും അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നു.
മറുഭാഗത്ത് ഉറുഗ്വേ നാല് ഷോട്ട് ഉന്നംവെച്ചതില്‍ മൂന്നെണ്ണം ടാര്‍ഗറ്റിലെത്തിക്കാന്‍ സാധിച്ചു. ഗോള്‍ പൊസഷനില്‍ 72 ശതമാനവും മുന്നില്‍ നിന്നത് അര്‍ജന്റീനയായിരുന്നു. 11 ഫൗളുകളായിരുന്നു ലാ അല്‍ബിസലസ്റ്റേ വഴങ്ങിയത്. ഉറുഗ്വേ 12 ഫൗളും രേഖപ്പെടുത്തി. ആറ് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് അവസരം മുതലെടുക്കാന്‍ സാധിച്ചില്ല. നവംബര്‍ 18ന് കോസ്റ്ററിക്കയോടാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
Content Highlight: Argentina suffers defeat in their first match following the retirement of legend Lionel Messi from international football
